ചേർത്തല : ജനങ്ങളുടെ ജീവൻ നിലനിർത്തുന്ന കർഷകരെ പിന്തുണയ്ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നു നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ചേർത്തല നിയോജകമണ്ഡലത്തിന്റെ സമഗ്ര കാർഷികവികസനം ലക്ഷ്യമാക്കിയുള്ള ചേർത്തല പൊലിമ കരപ്പുറം കാഴ്ചകൾ സെയ്ന്റ് മൈക്കിൾസ് കോളേജ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. മണ്ണിനോടു മല്ലിടുന്ന കർഷകനോടു ചേർന്നുനിന്നാലേ നാടിന്റെ വികസനം സാധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി. മോഹനൻ, ഗീതാഷാജി, കെ.ഡി. മഹേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ്, നഗരസസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജെയിംസ് ചിങ്കുതറ, ഓമനാ ബാനർജി, ജി. ശശികല, ടി.എസ്. ജാസ്മിൻ, സിനിമോൾ സാംസൺ തുടങ്ങിയവർ സംസാരിച്ചു. മായിത്തറയിൽനിന്ന് ഏഴു ഗ്രാമപ്പഞ്ചായത്തുകളും നഗരസഭയും കാർഷിക ഗ്രൂപ്പുകളും അണിനിരന്ന സാംസ്കാരിക ഘോഷയാത്രയ്ക്കുശേഷമായിരുന്നു ഉദ്ഘാടനം. 29 വരെയാണ് മേള. കാർഷികപ്രദർശനം, സെമിനാറുകൾ, ഡി.പി.ആർ. ക്ലിനിക്കുകൾ, ബി.ടു.ബി. മീറ്റ്, കലാപരിപാടികൾ എന്നിവയുണ്ട്. സൗജന്യമായാണു പ്രവേശനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group