ആലപ്പുഴ : പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡി.ജെ.പാർട്ടികളിൽ എക്സൈസിന്റെ രഹസ്യ നിരീക്ഷണമുണ്ടാകും. ഇത്തരം പാർട്ടികളിൽ എം.ഡി.എം.എ. പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം കുടുതലുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥർ രഹസ്യനിരീക്ഷണവും പരിശോധനകളും നടത്തുന്നത്.
ആലപ്പുഴയിലും ചേർത്തലയിലും ചില കേന്ദ്രങ്ങളിൽ ഡി.ജെ.പാർട്ടികൾ നടക്കുന്നുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഡി.ജെ.പാർട്ടികൾ ജില്ലയിലെമ്പാടും നടക്കുന്നുണ്ട്. കൊച്ചിയിൽനിന്നും സമീപ ജില്ലകളിൽനിന്നും ധാരാളം യുവതീയുവാക്കൾ പുതുവത്സരാഘോഷത്തിനായി ആലപ്പുഴ തിരഞ്ഞെടുക്കുന്നുണ്ട്. കൊച്ചിയെ അപേക്ഷിച്ച് ഇവിടത്തെ ഹോട്ടലുകളിലും മറ്റും പരിശോധനകൾ കുറവാണ്. ഈ സാഹചര്യം മുതലാക്കി ലഹരിപ്പാർട്ടികൾ ആലപ്പുഴയിൽ നടത്താൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
മെട്രോ സിറ്റിയിലേക്കുള്ള പ്രവേശനകവാടമായ അരൂർ മുതലുള്ള വടക്കൻമേഖലകളിൽ മയക്കുമരുന്നു സംഘങ്ങൾ സജീവമാണ്. അതിനാൽ എക്സൈസിന്റെ വിവിധ സ്ക്വാഡുകൾ പല രൂപത്തിൽ അതിർത്തിപ്രദേശങ്ങളിൽ പരിശോധനയ്ക്കായി രംഗത്തുണ്ട്.
ഉൾപ്രദേശങ്ങളിലും തുരുത്തുകളിലും എക്ൈസസിന്റെയോ പോലീസിന്റെയോ പരിശോധനകൾ തീരെ കുറവാണ്. ഇൗ സാഹചര്യം മുതലെടുത്താണ് അതിർത്തിമേഖലകളിൽ ഇത്തരം സംഘങ്ങൾ തമ്പടിക്കുന്നത്. വിൽപ്പന നടത്തുന്നവർ അന്യനാടുകളിൽനിന്നുള്ളവരാണെങ്കിലും ഇരകൾ നാട്ടുകാരാണ്.
കൊച്ചിയിൽനിന്നു മുങ്ങുന്ന ക്രിമിനൽ സംഘങ്ങൾക്കെല്ലാംസുരക്ഷിത താവളമായി മാറുന്നുണ്ട് നഗരകവാടം. ക്രിസ്മസ് കാലത്ത് വ്യാജമദ്യ വിൽപ്പനയാണ് എക്സൈസിന് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. ജനുവരി നാലുവരെ വിവിധ മയക്കുമരുന്ന് -മദ്യ കേസുകൾ കണ്ടെത്തുന്നതിന് എക്സൈസ് പരിശോധനകൾ വ്യാപകമാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group