"അനാഥരാക്കരുത്:മാതാപിതാക്കളെ"

"അനാഥരാക്കരുത്:മാതാപിതാക്കളെ"
Share  
2024 Dec 20, 05:49 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

"അനാഥരാക്കരുത്:മാതാപിതാക്കളെ" 

എന്ന സന്ദേശമുയർത്തി ഹരിതാമൃതം'25 ഫെബ്രുവരി 6 മുതൽ 11 വരെ വടകര ടൗൺഹാളിൽ സംഘടിപ്പിക്കുകയാണ്. ഹിതാമൃതം പരിപാടിയുടെ പതിനഞ്ചാം വാർഷികം കൂടിയാണ്. ആറുദിവസമായി നടക്കുന്ന ഹരിതാമൃതത്തിൽ ഒരുക്കുന്ന പവലിയനുകളിൽ പരമ്പരാഗത കർഷകർക്കും കുടിൽ വ്യവസായികൾക്കും വൈദ്യൻമാർക്കും പ്രത്യേക പരിഗണനയും മുൻഗണനയും

നൽകുന്നതാണ്.  

പവലിയനുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ 

"കെ. എം. അസ് ലം 

കൺവീനർ, 

സ്റ്റാൾഎക്കമഡേഷൻ 

സബ്കമ്മറ്റി. -9446834605"

എന്ന നമ്പറിൽ ബന്ധപ്പെടണം. 


ടി. ശ്രീനിവാസൻ, 

ചെയർമാൻ.

മഹാത്മ ദേശസേവ ട്രസ്റ്റ്

9539157337

prnadan

വടകരയിൽ ഫെബ്രുവരി മാസത്തിൽ നടക്കുന്ന ഹരിതാമൃതം 25 ന് 

ഹൃദയം നിറഞ്ഞ ആശംസകൾ ..അഭിനന്ദനങ്ങൾ 

പി.ആർ .നാഥൻ 

ayishaazh

സ്നേഹാശംസകൾ :  -ആയിഷ ഉമ്മർ .

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

കാർഷിക മേഖലയിൽ സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിക്കുക ,

എല്ലാവർക്കും എപ്പോഴും എവിടെയും വിഷമില്ലാത്ത ഭക്ഷണം ലഭ്യമാക്കുക.

തുടങ്ങിയ സദുദ്ദേശവുമായി പാരമ്പര്യ ചികിത്സാ സമ്പ്രദായത്തെ  പുനരുദ്ധരിക്കുന്നതോടൊപ്പം ആധുനിക ചികിത്സാ സമ്പ്രദായങ്ങ ളുമായി സമന്വയിപ്പിച്ചുകൊണ്ട് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ എഡ്യുക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്‌കരിച്ച ഹരിതാമൃതം കർമ്മ പദ്ധതിയുടെ പതിനഞ്ചാം  വാർഷികാഘോഷം പതിനായിരങ്ങളെ സാക്ഷിയാക്കി ആഘോഷ പൂർവ്വം ആചരിക്കാനുള്ള മുന്നൊരുക്കങ്ങൾ വടകരയിൽ പുരോഗമിക്കുന്നതായറിയുന്നു .

പരമ്പരാഗത കുടിൽ വ്യവസായങ്ങൾ ,പരമ്പരാഗത കാർഷിക ഉൽപ്പന്നങ്ങൾ ,നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വില്പനയും വടകരയിൽ നടക്കുമെന്നും അറിയുന്നു .

നാടൻ ഭക്ഷണശാല ,പരിസ്ഥിതി കാർഷിക ആരോഗ്യ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ,നാട്ടുചികിത്സ ക്യാമ്പ് തുടങ്ങിയവയും ഹരിതാമൃതം പരിപാടിയിൽ പൊതുജനങ്ങൾക്കായി സമർപ്പിക്കുമെന്നും വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു ..

കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ ഫെബ്രുവരി6 മുതൽ 11 വരെ വടകര ടൗൺ ഹാളിലും പരിസരത്തുമായിട്ട് നടക്കുന്ന ഹരിതാമൃതം 25 എന്ന ഈ ബൃഹദ് കർമ്മ പരിപാടിയ്ക്ക് മനസ്സ് നിറഞ്ഞ നിലയിൽ സ്നേഹാശംസകൾ അർപ്പിക്കുന്നു .

 -ആയിഷ ഉമ്മർ .

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 

mahiathottartthil-samudera

അഭിനന്ദനങ്ങളു൦ ആശ൦സകളു൦ :-മഹിജ തോട്ടത്തിൽ 

പരമ്പരാഗത കൃഷി സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട പ്രതികൂല പ്രത്യാഘാതങ്ങളെ ജൈവ ഫാമുകൾ പ്രതിരോധിക്കുന്നു. ജൈവ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത പ്രക്രിയകൾ മണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കുകയും ജലമലിനീകരണം കുറയ്ക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

കൂടാതെ, ജൈവകൃഷി രീതികൾ മണ്ണിനെ ആരോഗ്യകരമായി നിലനിർത്തുന്നതിനാൽ, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാർബൺ വേർതിരിവിന് അവ സംഭാവന ചെയ്യുന്നു.


ജൈവ സംവിധാനത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യുന്നതും ഫാമുകളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കാലക്രമേണ, കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെയും അനിശ്ചിതത്വങ്ങൾക്കെതിരെ ഇത് ഒരു പ്രതിരോധ൦ സൃഷ്ടിക്കുന്നു. ഫാമിന് മാത്രമല്ല "ആരോഗ്യകരമായത്" ലഭിക്കുന്നത്.

 കർഷകർ ആരോഗ്യകരമായ ഭക്ഷണ൦ ഓർഗാനിക്ക് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് പ്രകൃതിദത്ത കീടങ്ങളു൦ രോഗനിയന്ദ്രണ ബദൽ സ൦വിധാനങ്ങളു൦ മറ്റ് ജൈവരീതികളു൦ കണ്ടെത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ ശ്രദ്ധിക്കണ൦.


 പരമ്പരാഗത ജൈവകൃഷിയു൦ ചിികിൽസാരീതിയേയു൦ പ്രോത്സാഹിപ്പിക്കുന്ന ഹരിതാമൃത൦ കർമ്മ പദ്ധതിക്ക് ഒരായിര൦ അഭിനന്ദനങ്ങളു൦ ആശ൦സകളു൦ അർപ്പിക്കുന്നു.

-മഹിജ തോട്ടത്തിൽ 


padanakendram

"ഹരിതാമൃതം 25 " - വടകരയുടെ മഹോത്സവമായിത്തീരട്ടെ .....

ആശംസകളോടെ ..പ്രാർത്ഥനയോടെ 

ശ്രീനാരായണഗുരു പഠനകേന്ദ്രം ,ചോമ്പാല 

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25