മുതുകുന്ന് മലയിലെ മണ്ണ് ഖനനം : പാരിസ്ഥിതിക ആഘാതം, വിനാശകരം .
- മുല്ലപ്പള്ളി രാമചന്ദ്രൻ
പേരാമ്പ്രയിലെ മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനം വമ്പിച്ച പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന വിനാശകരമായ നീക്കമാണ്.
അഴിയൂർ മുതൽ വെങ്ങളം വരെ അശാസ്ത്രീയമായി ദേശീയപാത നിർമ്മാണം നടത്തുന്ന വഗാഡ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിലാണ് മുതുകുന്ന് മല നിരപ്പാക്കാൻ പോകുന്നതെന്നറിയുന്നു. കുന്നിടിച്ച് മണ്ണെടുക്കാൻ ആരാണ് കമ്പനിക്ക് അനുമതി നൽകിയത്. കൃത്യമായ പാരിസ്ഥിതക പഠനങ്ങൾ നടത്തുകയും അനുമതി വാങ്ങുകയും ചെയ്തിട്ടുണ്ടോ? ഉത്തരവാദപ്പെട്ടവർ ഇത് വ്യക്തമാക്കണം.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിശദമായ പഠനങ്ങൾ നടത്തിയേ പറ്റൂ.
മുതുകുന്ന് മലയിലെ മണ്ണ് ഖനനം കുടിവെള്ള പ്രശ്നം സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല. മുതുകുന്ന് മലയുടെ സമീപത്തുള്ള നൊച്ചാട്, അരിക്കുളം പഞ്ചായത്തുകളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അപകടകരമായ തീരുമാനമാണ് കുന്നിടിക്കൽ .
സ്ഥലം എം.എൽ.എ.യുടെ സമ്മതത്തോടെയാണോ ഖനന അനുമതി നൽകിയതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
മുതുകുന്ന് മലയിലെ മണ്ണ് ഖനനവുമായി ഉയർന്ന് വന്നിട്ടുള്ള ആശങ്കകളും സംശയങ്ങളും നിസ്സാരമായി കാണാൻ വയ്യ.
മുതുകുന്ന് മലയിൽ നടക്കുന്ന മണ്ണ് ഖനനത്തെക്കുറിച്ച് അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തണം. ഈ ഇടപാടുകളിലെ എല്ലാ രഹസ്യങ്ങളും പുറത്തു കൊണ്ടുവരണം. പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകന്മാരുടെ ശ്രദ്ധ ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് പതിയേണ്ടതായുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group