ലഹരിക്കടത്ത് തടയാൻ കടലിൽ പരിശോധന
Share
പരപ്പനങ്ങാടി : തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസും മറൈൻ എൻഫോഴ്സ്‌മെൻറും സംയുക്തമായി ക്രിസ്‌മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കടലിൽ പട്രോളിങ് നടത്തി.
അന്യസംസ്ഥാനത്തു നിന്നും മദ്യം, മയക്കുമരുന്ന് എന്നിവ കടൽമാർഗം കടത്തുന്നത് തടയുന്നതിനാണ് പട്രോളിങ് നടത്തിയത്. ബോട്ടുകൾ പരിശോധിച്ചു. അസി. എക്‌സൈസ് ഇൻസ്പെക്ടർമാരായ കെ.എസ്. സുർജിത്ത്, പി. പ്രഗേഷ്, പ്രിവന്റീവ് ഓഫീസർമാരായ പി. ബിജു, രജീഷ്, ദിലീപ് കുമാർ, സി.ഇ.ഒമാരായ അഭിലാഷ്, ജിഷ്ണാദ്, അനശ്വര, കോസ്റ്റൽ പോലീസ് സി.പി.ഒ. മനു തോമസ്, റെസ്ക്യു ഗാർഡ്സ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group