തൊഴിലുറപ്പ് തൊഴിലാളിയുടെ മരണം: സമരസമിതി പ്രക്ഷോഭത്തിലേക്ക്
Share
പെരിനാട് : ചെറുമൂട് 19-ാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളി ചന്ദ്രൻ പിള്ള ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് സർവകക്ഷി സമരസമിതി യോഗം ആവശ്യപ്പെട്ടു. പെരിനാട് പഞ്ചായത്തിലെ 20 വാർഡുകളിലെ 2000 തൊഴിലുറപ്പ് തൊഴിലാളികൾ വ്യാഴാഴ്ച കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്തത്.
ചെറുമൂട് പുന്നപ്പുറം അങ്കണവാടി ഗ്രൗണ്ടിൽ ചേർന്ന സർവകക്ഷിയോഗം ടി.സുരേഷ്‌കുമാർ (രക്ഷാധികാരി), സുരേഷ്‌കുമാർ (ചെയർമാൻ), എൽ.അനിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ജയകുമാർ, ആർ.സേതുനാഥ്, സി.സന്തോഷ്, വി.മനോജ്, ശ്രുതി, വിജയലക്ഷ്മി, സി.മഹേശ്വരൻ പിള്ള, ഷാർജു എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group