ഹരിതാമൃതം 25 -
വടകരയുടെ മഹോത്സവം
നമ്മുടെ നിലനില്പ് പ്രകൃതിയെ ആശ്രയിച്ചാണ്.
വായു, ജലം , മണ്ണ് - ഇവയെ ആശ്രയിച്ചു മാത്രമേ ജീവിതം സാധ്യമാവുകയുള്ളൂ. എന്നാൽ നിലനില്പിൻ്റെ അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കാതെയാണ് നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്
പ്രകൃതി ദുരന്തങ്ങൾക്കുള്ളമുഖ്യകാരണവും അതു തന്നെയാണ്.
ഉപഭോഗ സംസ്കാരം നമ്മുടെ നിലനില്പിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
വാഹനപ്പെരുപ്പം, നിർമ്മാണ പ്രവർത്തനങ്ങൾ,വ്യവസായങ്ങളുടെ ആധിക്യം, ആഡംബര ജീവിതഭ്രമം , സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള അനാവശ്യ വികസന പ്രവർത്തനങ്ങൾ ... ഇങ്ങനെ അനുദിനം ഒട്ടേറെ ഘടകങ്ങൾ നാമറിയാതെ സാമൂഹ്യ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
എന്നിട്ടും ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും
നമ്മൾ ഇപ്പോഴും കാര്യമായി അഭിസംബോധന ചെയ്യുന്നേയില്ല.
ലോകമാകെ പുതിയ ജീവിത ശൈലിയും പരിസ്ഥിതി സംരക്ഷണവുമൊക്കെ ചർച്ച ചെയ്യുന്നത് നമ്മുടെ മാധ്യമങ്ങൾക്കൊട്ട് മുഖ്യ വിഷയവുമാകുന്നില്ല
അസർബൈജാനിൽ ചേർന്ന കോൺഫറൻസ് ഓഫ് പാർട്ടീസിൽ ലോകരാഷ്ടങ്ങൾ മേൽ സൂചിപ്പിച്ച കാര്യങ്ങൾചർച്ച ചെയ്തിരുന്നു.
സമുദ്രത്തിൻ്റെ ഉപരിതല ഊഷ്മാവ് കൂടിക്കൊണ്ടിരിക്കുന്നതിനാൽ സമയത്തും അസമയത്തും മഴ പെയ്തു കൊണ്ടിരിക്കുകയും കൊടുങ്കാറ്റടിക്കുകയും ചെയ്‌തു .
"അനാഥരാക്കരുതു
മാതാപിതാക്കളെ"
എന്ന സന്ദേശമുയർത്തി ഹരിതാമൃതം'25 ഫെബ്രുവരി 6 മുതൽ 11 വരെ വടകര ടൗൺഹാളിൽ സംഘടിപ്പിക്കുകയാണ്. ഹരിതാമൃതം പരിപാടിയുടെ പതിനഞ്ചാം വാർഷികം കൂടിയാണ്. ആറുദിവസമായി നടക്കുന്ന ഹരിതാമൃതത്തിൽ സെമിനാറുകൾ, പ്രഭാഷണങ്ങൾ, പഠനക്ളാസുകൾ, ഓപ്പൺഫോറങ്ങൾ
ഔഷധസസ്യ പഠനഗാലറി,
നാട്ടുഭക്ഷണശാല, എന്നിവ അവതരിപ്പിക്കും.
ജൈവകർഷകർക്കും പരമ്പരാഗത കർഷകർക്കും പരമ്പരാഗത കുടി ൽ വ്യവസായികൾക്കും പാരമ്പര്യ വൈദ്യന്മാർക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുളള പവലിയനുകൾ തയ്യാറാക്കി നൽകുന്നതാണ്.
പവലിയനുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
കെ. എം. അസ്‌ലം
കൺവീനർ,
സ്റ്റാൾഎക്കമഡേഷൻ
സബ്കമ്മറ്റി. -9446834605
കഴിഞ്ഞ പതിനഞ്ചു വർഷമായി ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടി മുന്നേറുന്ന ഹരിതാമൃതത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും സന്നദ്ധമാകണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.
ടി. ശ്രീനിവാസൻ,
ചെയർമാൻ.
9539157337
വിഷം തീണ്ടിയ
ഭക്ഷണത്തിനെതിരെ
സന്ധിയില്ലാസമരത്തിനെന്നപോലെ രംഗത്തെത്തിയ മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന '' ഹരിതാമൃതം 25 '' ന്റെ പതിനഞ്ചാം വാർഷികാഘോഷ
ത്തിന് ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ .
സ്നേഹാശംസകളോടെ -ദയാബായി
പാരമ്പര്യവൈദ്യത്തിൻ്റെ പുനർജ്ജനിയ്ക്കായി പ്രവർത്തിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറി വിളകളും മറ്റ് ഭക്ഷ്യോൽപ്പന്ന വിളകളുടെയും വിളവുല്‍പ്പാദനത്തിനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഹരിതാമൃതം കർമ്മപദ്ധതി അഭിനന്ദനാർഹം .
സ്നേഹാശംസകളോടെ
ഡോ .കെ .കെ .എൻ .കുറുപ്പ്
കഴിക്കുന്ന ഭക്ഷണം തന്നെ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇക്കാലത്ത് വേറിട്ടൊരു ഭക്ഷണ സംസ്‌കാരം കെട്ടിപ്പടുക്കാനുള്ള തീവ്രയത്നപരിപാടിയുമായി പതിനഞ്ച് വർഷങ്ങൾ പിന്നിട്ട ഹരിതാമൃതം കർമ്മപദ്ധതിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ .മഹാത്മ ദേശസേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻറെ ഭാരവാഹികൾ വടകരയുടെ അഭിമാനമായി പരിണമിക്കട്ടെ...
അനുമോദനങ്ങളോടെ -എം. എൻ . കാരശ്ശേരി
മൺ മറഞ്ഞുകൊണ്ടിരിക്കുന്ന പാരമ്പര്യ വൈദ്യത്തിൻ്റെ പൈതൃക വിജ്ഞാനങ്ങളെ പുനരുദ്ധീകരിക്കുന്നതിനും പാരമ്പര്യവൈദ്യന്മാരുടെ ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും
വേണ്ടി പ്രവർത്തിക്കുന്ന സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിനൊപ്പം വിഷരഹിതഭക്ഷ്യോൽപ്പാദനം എന്ന ലക്ഷ്യവുമായി പ്രവർത്തിച്ചുവരുന്ന 'ഹരിതാമൃതം' കർമ്മപദ്ധതിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന് സസന്തോഷം ആശംസകള ർപ്പിക്കുന്നു .
എം .പി .സൂര്യദാസ് ,കോഴിക്കോട്
( മുതിർന്ന പത്രപ്രവർത്തകൻ )
ശ്വസിക്കുന്ന വായുവും ,കുടിക്കുന്ന വെള്ളവും ,കഴിക്കുന്ന ഭക്ഷണവും ശുദ്ധമായി സംരക്ഷിക്കപ്പെടാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്ന "ഹരിതാമൃതം "ബൃഹദ് കർമ്മ പദ്ധതിയുടെ പതിനഞ്ചാം വാർഷികാഘോഷം കടത്തനാടൻ പെരുമയ്ക്ക് മാറ്റുകൂട്ടുന്ന താവട്ടെ !
അഭിനന്ദനങ്ങൾ ....
സ്നേഹാദരവോടെ ചാലക്കര പുരുഷു
( മുതിർന്ന മാധ്യമ പ്രവർത്തകൻ )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group