കൊച്ചി ∙ പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തതിനു സംസ്ഥാന
സർക്കാരിനുഹൈക്കോടതിയുടെ അഭിനന്ദനം.
എന്നാൽ ഇത്തരമൊരു ഉത്തരവ് ഇട്ടതിന്റെ പേരിൽ ജഡ്ജിമാരെ ചീത്ത വിളിക്കാനും അപഹസിക്കാനും ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും ഒരാളെ പോലും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
അനധികൃത ബോർഡുകളും ഫ്ലക്സുകളും നീക്കം ചെയ്യുന്ന പരിപാടി തുടരണമെന്നും ഒരു വിധത്തിലും ഇക്കാര്യത്തിൽ വെള്ളം ചേർക്കരുതെന്നും കോടതി നിർദേശിച്ചു.
അനധികൃത ബോർഡുകളും ഫ്ലക്സുകളും കൊടികളും വച്ചാൽ ഓരോന്നിനും 5000 രൂപ വീതം പിഴയീടാക്കണം.
ഈ പിഴ ഈടാക്കിയില്ലെങ്കിൽ തദ്ദേശവകുപ്പ് സെക്രട്ടറിമാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കും.
ഇത്തരത്തിൽ അനധികൃത ബോർഡുകളും മറ്റും വച്ച് പരിപാടികൾ നടത്തുന്നവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണം.
പിഴയ്ക്കു പുറമെ ബോർഡുകളും മറ്റും നീക്കം ചെയ്യാനും നശിപ്പിക്കാനുമുള്ള ചെലവുകളും ഈടാക്കണം.
ഈ പദ്ധതി മുന്നോട്ടു നടത്തുന്നതിനു സർക്കാർ പുതിയ സർക്കുലർ ഇറക്കണം.
ഇത്തരത്തിൽ അനധികൃത ബോർഡുകളും മറ്റും സ്ഥാപിക്കുന്നവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തദ്ദേശ സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ കാലതാമസം കൂടാതെ അത് ചെയ്യാൻ എല്ലാ എസ്എച്ച്ഒമാരെയും ചുമതലപ്പെടുത്തി സർക്കുലർ പുറത്തിറക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി.
ഇന്നു വരെയായിരുന്നു അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന തീയതി.
കേസ് പരിഗണിച്ചപ്പോൾ ഇതൊരു ദൗത്യമായി കണ്ട് സർക്കാർ മികച്ച രീതിയിൽ നടപടിയെടുത്തു എന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കോടതിയെ അറിയിച്ചു.
സർക്കാർ ദൗത്യത്തെ കോടതി അഭിനന്ദിച്ചു. തുടർന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കി.
10നും 12നും രണ്ട് സർക്കുലറുകൾ ഇറക്കിയെന്നും ഇതു തദ്ദേശ വകുപ്പിനും മറ്റു വകുപ്പുകള്‍ക്കും ബാധകമാണെന്നും അറിയിച്ചു. കോടതി ഉത്തരവ് പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആകെ 95,000ത്തിലധികം അനധികൃത ബോർഡുകളും മറ്റും പൊതുസ്ഥലങ്ങളിൽനിന്ന് നീക്കി.
പിഴയായി 95 ലക്ഷം രൂപ ചുമത്തി. ഇതിൽ 14 ലക്ഷം രൂപ ഇതിനകം ലഭിച്ചെന്നും അവർ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിൽനിന്നു മാത്രം 9 ടൺ അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്തു.
പുനരുപയോഗിക്കാവുന്നവ ആ രീതിയിലും അല്ലാത്തവ മറ്റ് കാര്യങ്ങൾക്കും ഉപയോഗിക്കുമെന്ന് അവർ വ്യക്തമാക്കി.
എന്നാൽ എന്തിനാണ് തദ്ദേശസ്ഥാപനങ്ങൾ ഈ ഭാരം ഏറ്റെടുക്കുന്നതെന്ന് കോടതി ആരാഞ്ഞു.
സ്ഥാപിച്ചവർ തന്നെ അവ നീക്കം ചെയ്തു നശിപ്പിക്കുന്നതാകും നല്ലത്. ഇത്രയധികം മാലിന്യം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവും കൂടി ആലോചിക്കണമെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള വ്യക്തിപരമായ താൽപര്യങ്ങളുമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി എന്നാൽ ഉത്തരവുകളുടെ പേരിൽ ജഡ്ജിമാരെ ചീത്ത വിളിക്കാൻ ചിലരെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.
കാത്തിരിക്കട്ടെ, അവരെ സമയമാകുമ്പോള്‍ കണ്ടുകൊള്ളാം. കോടതിയുടെ ശക്തി എന്താണെന്ന് കാണാന്‍ പോകുന്നതേയുള്ളൂ. ഒരാളേയും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇതിനിടെ, ഓരോ ബോർഡിനും പിഴ ഈടാക്കുന്നതിനു പകരം അനധികൃത ബോർഡുകളും മറ്റും വയ്ക്കുന്ന പരിപാടിക്ക് പിഴ ഈടാക്കുന്നതു സംബന്ധിച്ച് സർക്കാർ അഭിഭാഷകൻ പറഞ്ഞെങ്കിലും കോടതി സമ്മതിച്ചില്ല.
യാതൊരു വിധത്തിലും ഈ ദൗത്യം പരാജയപ്പെടാൻ അനുവദിക്കില്ല. രാഷ്ട്രീയ പാർട്ടികൾ അനധികൃത ബോർഡുകൾ സ്ഥാപിക്കാതിരുന്നാൽ സിനിമാക്കാരും മതസംഘടനകളുെമാക്കെ അത് പിന്തുടരും. അനുമതിയോടു കൂടിയും സ്വകാര്യ സ്ഥലങ്ങളിലും ബോർഡുകൾ വയ്ക്കുന്നതിനെ ആരും എതിർക്കുന്നില്ല.
എന്നാൽ അനധികൃത ബോർഡുകളും മറ്റും നിമിത്തം എത്ര അപകടങ്ങ ളാണ് ഉണ്ടാകുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വ്യക്തമാക്കി.
ചിത്രം :
സെക്രട്ടേറിയറ്റിനു സമീപം സ്ഥാപിച്ചിരുന്ന ബോർഡുകൾ ഹൈക്കോടതി നിർദേശത്തെ തുടർന്ന് കോർപറേഷൻ ജീവനക്കാർ നീക്കം ചെയ്യുന്നു.
news courtesy:manotrama
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group