തിരുവനന്തപുരം :പ്രതിദിന സർവീസുകളുടെ എണ്ണംനൂറ് തികച്ച് തിരുവനന്തപുരം വിമാനത്താവളം.ഡിസംബർ 17-ന് കൊമേർഷ്യൽ രംഗത്തെ നൂറു വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്താണ് വിമാനത്താവളം ഈ നേട്ടം കൈവരിച്ചത്.
അന്നേദിവസം 56 ആഭ്യന്തര ഫ്ലൈറ്റുകളിലും 44 അന്താരാഷ്ട്ര ഫ്ലൈറ്റുകളിലുമായി 15,354 യാത്രക്കാരെ വിമാനത്താവളം കൈകാര്യംചെയ്തു. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തശേഷം ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.
വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന ഘട്ടത്തിൽ ഒരു ദിവസത്തെ ശരാശരി എയർ ട്രാഫിക് മൂവ്മെന്റ് അൻപതിൽ താഴെയായിരുന്നു. ദിനംപ്രതിയുള്ള ശരാശരി യാത്രക്കാരുടെ എണ്ണം 5000-ത്തിൽനിന്ന് മൂന്നിരട്ടിയാണ് വർധിച്ചത്.
വിമാനക്കമ്പനികളുടെ എണ്ണം 11-ൽനിന്ന് 17 ആയി ഉയർന്നു. എയർ ഏഷ്യ, മനേഷ്യൻ എയർവേസ്, ജസീറ എയർവേസ്, എത്തിഹാദ്, എയർ അറേബിയ അബുദാബി, ഒമാൻ എയർവേസ് എന്നിവയാണ് പുതുതായി സർവീസുകൾ ആരംഭിച്ച കമ്പനികൾ.
ഇന്ത്യയുടെ ബജറ്റ് എയർലൈനായ ആകാശയും ശ്രീലങ്കൻ ബജറ്റ് എയർലൈനായ ഫിറ്റ്സ് എയറും വൈകാതെതന്നെ തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group