എടവണ്ണ : തെരുവുവിളക്ക് പദ്ധതിയെച്ചൊല്ലി തെരുവിൽ യു.ഡി.എഫ്, എൽ.ഡി.എഫ്. ഫ്ലെക്സ് യുദ്ധം.
പൊതുനിരത്തിലെ െഫ്ലക്സ് ബോർഡുകൾ നിരോധിച്ചിട്ടും ഈ െഫ്ലക്സ് ബോർഡുകളും മറ്റു ബോർഡുകളും നീക്കിയിട്ടില്ല.
തെരുവുവിളക്കുകൾ നന്നാക്കൽ പദ്ധതിയുടെ ക്രെഡിറ്റ് അവകാശപ്പെട്ടതായുള്ള വാർഡംഗത്തിന്റെ ചിത്രം പതിച്ച െഫ്ലക്സ് ബോർഡും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എൽ.ഡി.എഫും യു.ഡി.എഫും കെട്ടിയ െഫ്ലക്സ് ബോർഡുകളും ഉൾപ്പെടെയുള്ളവയാണ് എടവണ്ണ അങ്ങാടിയിലുള്ളത്.
ബസ്‌സ്റ്റാൻഡിന് എതിർവശത്ത് കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയോരത്തെ നടപ്പാതയുടെ കൈവരികളിലാണ് ബോർഡുകൾ നിറഞ്ഞത്.
ചാരാനായി ഒരു നിർമിതി
എടവണ്ണ : ലോകകപ്പ് ഫുട്ബോൾ സമയത്ത് ശില്പി കരീം മുണ്ടേങ്ങര എടവണ്ണ ബസ്‌സ്റ്റാൻഡിൽ കൂറ്റൻ വേൾഡ് കപ്പ് മാതൃക ഉയർത്തിയിരുന്നു. സ്റ്റാൻഡിൽ പാതയോടുചേർന്ന് ഇതിനായി പഞ്ചായത്തധികൃതർ മുൻകൈയെടുത്ത് ചതുരത്തിലുള്ള കരിങ്കൽത്തറ ഒരിക്കിയിരുന്നു. കപ്പ് മാറ്റിയശേഷം ഇതിൽ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
എന്നാൽ ദിനേന ഇവിടെ ഫ്ലെക്സ് ബോർഡുകൾ ചാരിവെക്കുന്ന പ്രവണത ഏറെ.
വ്യക്തികൾക്കും സംഘടനകൾക്കുമൊക്കെ പരസ്യബോർഡുകൾ ചാരിവെക്കാനാണ് ഇതു നിർമിച്ചതെന്നുതോന്നും ഇപ്പോൾ കണ്ടാൽ. ഒരേസമയം രണ്ടുവശങ്ങളിലൊക്കെ ബോർഡ് ചാരിയ ദിവസങ്ങളുണ്ട്. പരിപാടികൾ കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞാലും ചില ബോർഡുകൾ മാറ്റാതെ ഇവിടെ കുത്തിനിർത്താറുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group