മഹിള ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് ഏകദിന ശില്പശാല

മഹിള ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് ഏകദിന ശില്പശാല
മഹിള ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് ഏകദിന ശില്പശാല
Share  
2024 Dec 04, 07:36 PM
VASTHU
MANNAN
Dr.NishanthThoppil
mannan
MARAMA

വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിൽ എല്ലാ വിഭാഗത്തിലും ഡോക്ടർമാരെ നിയമിക്കണമെന്നും വർധിപ്പിച്ച ഒ.പി ടിക്കറ്റ് ചാർജ് പിൻവലിക്കണമെന്നും രാഷ്ട്രീയ മഹിള ജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് ഏകദിന ശില്പശാല ആവശ്യപ്പെട്ടു.

വില്യാപ്പള്ളി ടൗണിൽ സ്ത്രീകൾക്ക് ശുചിമുറി സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാഷ്ട്രീയ മഹിള ജനതാദൾസംസ്ഥാന ജനറൽ സെക്രട്ടറി വിമല കളത്തിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഒ. എം സിന്ധു അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് പി സി നിഷ കുമാരി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.

വി.പി വാസു, വിനോദ് ചെറിയത്ത്, കെഎം ബാബു, എ പി അമർനാഥ്, വി ബാലകൃഷ്ണൻ, കൊടക്കലാണ്ടി കൃഷ്ണൻ, എം ശ്രീലത, സുമ തൈക്കണ്ടി, എം.പി പുഷ്പ, സതി ദിവ്യ നിലയം, സച്ചിൻ ലാൽ , എം ടി കെ സുധീഷ്, വി.സി കുമാരൻ, കെ കെ സിമി, പി കെ രാജീവൻ എന്നിവർ സംസാരിച്ചു

vinpdan1

"സ്ത്രീകളും നിയമ സുരക്ഷയും " എന്ന വിഷയം അഡ്വക്കറ്റ് രാജീവൻ മല്ലശ്ശേരി അവതരിപ്പിച്ചു. സവിത പാലയാട്ട് വി പി നാരായണി, സിന്ധു എം ടി കെ , ഷൈന വാഴക്കുറവിൽ എന്നിവർ സംസാരിച്ചു. "സോഷ്യലിസ്റ്റ് പ്രസ്ഥാനവും വനിതകളും " എന്ന വിഷയം കെ റൂസി അവതരിപ്പിച്ചു. പുഷ്പ ഒതയോത്ത്, റീജ വി.പി രൂപകല കെ.ടി എന്നിവർ സംസാരിച്ചു. സംഘടന പ്രവർത്തന രൂപരേഖ വിസ്മയ മുരളീധരൻ അവതരിപ്പിച്ചു.

ആർ. ജെഡി ജില്ലാ കമ്മിറ്റി അംഗം ആയാടത്തിൽ രവീന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.പി നാരായണി അധ്യക്ഷത വഹിച്ചു. എൻ. എം കവിത സംസാരിച്ചു.

samudra
SOLAR
Dr,Anu
Dr.NishanthThoppil
mannan
MATRMA
advt

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
MARMA