വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.
വൈദ്യുതി ബോര്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷം അടുത്ത ആഴ്ച പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.
നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷന് കെഎസ്ഇബി അപേക്ഷ നല്‍കിയിരുന്നു. യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ദ്ധനവിനാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്‌റ്റേ വന്നു. നിരക്ക് വര്‍ദ്ധനവ് നിര്‍ണയിക്കുന്നതില്‍ റെഗുലേറ്ററി കമ്മിഷനെ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കളുടെ ഹര്‍ജിയെ തുടര്‍ന്നായിരുന്നു സ്റ്റേ. ബോര്‍ഡിനുണ്ടാകുന്ന അധികഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കുകയാണെന്നും ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കു വേണ്ടിയാണ് നിരക്ക് വര്‍ദ്ധനവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ നല്‍കി നിര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന് ഹൈക്കോടതി അനുമതി നല്‍കി. ഇതോടെയാണ് നിരക്ക് വര്‍ദ്ധനവിന് അടിയന്തര നിക്കങ്ങള്‍ തുടങ്ങിയത്. പുറത്ത് നിന്നും കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ നിരക്ക് വര്‍ദ്ധനവ് ശരാശരി 41 പൈസ വേണമെന്ന് കെഎസ്ഇബി റെഗുലേറ്ററി കമ്മിഷനുമായുള്ള കൂടിക്കാഴ്ചയില്‍ വീണ്ടും ആവശ്യപ്പെടും. എന്നാല്‍ 41 പൈസ അംഗീകരിക്കാന്‍ സാധ്യതയില്ല. ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിക്കാനായിരിക്കും അനുമതി നല്‍കുക.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group