പൊതുവിടങ്ങൾ ഭിന്നശേഷിസൗഹൃദമാക്കും- മന്ത്രി ആർ. ബിന്ദു

പൊതുവിടങ്ങൾ ഭിന്നശേഷിസൗഹൃദമാക്കും- മന്ത്രി ആർ. ബിന്ദു
പൊതുവിടങ്ങൾ ഭിന്നശേഷിസൗഹൃദമാക്കും- മന്ത്രി ആർ. ബിന്ദു
Share  
2024 Dec 04, 09:52 AM
VASTHU
MANNAN
Dr.NishanthThoppil
mannan
MARAMA

തൃശ്ശൂർ : ഭിന്നശേഷിക്കാർക്കായി ‘തടസ്സരഹിതകേരളം’ എന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുകയാണെന്ന് മന്ത്രി ആർ. ബിന്ദു. സമൂഹത്തിന്റെ പൊതുബോധമുയർത്തി തടസ്സരഹിതമായ ജീവിതം ആത്മവിശ്വാസത്തോടുകൂടി നയിക്കാൻ അവർക്ക് അവസരമൊരുക്കിക്കൊടുക്കണം. ഇത് കുടുംബത്തിന്റെയോ വ്യക്തിയുടെയോ മാത്രമല്ല, സമൂഹത്തിന്റെകൂടി ഉത്തരവാദിത്വമാണ്. പൊതുവിടങ്ങൾ ഭിന്നശേഷിസൗഹൃദമാക്കാൻ എല്ലാവരും പരിശ്രമിക്കണം - മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാർഡ് വിതരണവും നിർവഹിക്കുകയായിരുന്നു അവർ.


ഭിന്നശേഷി അവകാശനിയമം അനുശാസിക്കുന്നതുപോലെ പ്രത്യേക അതോറിറ്റി രൂപവത്‌കരിക്കുന്നതിനും ഭിന്നശേഷി സ്‌പെഷ്യൽഫണ്ട് രൂപവത്കരിക്കുന്നതിനുമുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ഇരുപത് വിഭാഗങ്ങളിലായി 32 പേർക്ക് സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ സമ്മാനിച്ചു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിവിദ്യാർഥികളെ പഠനത്തിൽ സഹായിക്കുന്ന മികച്ച എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി. യൂണിറ്റുകൾക്കുള്ള സഹചാരി പുരസ്കാര വിതരണവും 'വിജയാമൃത' അവാർഡുദാനവും മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. ഉജ്ജ്വലബാല്യം പുരസ്കാരജേതാവായ മുഹമ്മദ് യാസീൻ പ്രഭാഷണം നടത്തി. എം.എൽ.എ.മാരായ ഇ.ടി. ടൈസൺ, കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, എം.കെ. അക്ബർ, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി.


കീബോർഡിൽ വിസ്മയംതീർത്ത് മുഹമ്മദ് യാസീൻ


: കീബോർഡിൽ മുഹമ്മദ് യാസീൻ വിരിയിച്ചത് സംഗീത വിസ്മയം. തൃശ്ശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ ആ സംഗീതത്തിലലിഞ്ഞു. 2023-ലെ ഉജ്ജ്വലബാല്യം പുരസ്കാര ജേതാവാണ് മുഹമ്മദ് യാസീൻ.


കീബോർഡ്, ഡാൻസ്, ചിത്രരചന, കഥാരചന, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം ഈ പ്രതിഭ കഴിവുതെളിയിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ മുഹമ്മദ് യാസീൻ കായംകുളം ഉപജില്ല സ്കൂൾ കലോത്സവത്തിലും ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിലും യു.പി. വിഭാഗം നാടകത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


സഹകരണ ജീവനക്കാർക്ക് ക്ഷാമബത്ത നൽകണം -കെ.സി.ഇ.എഫ്.


തൃശ്ശൂർ : സഹകരണജീവനക്കാർക്ക് ക്ഷാമബത്ത ഉടൻ നൽകണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് നൽകിയ ക്ഷാമബാത്ത ഒരുമാസം കഴിഞ്ഞിട്ടും സഹകരണജീവനക്കാർക്ക് നൽകാത്ത അധികൃതരുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുമെന്നും ഇവർ പറഞ്ഞു.


കഴിഞ്ഞ മൂന്ന് ശമ്പളപരിഷ്കരണങ്ങളിൽ ഡി.എ. ലയിപ്പിച്ചതിലുള്ള വ്യത്യാസംമൂലം സർക്കാർ ജീവനക്കാർക്ക് നൽകിയതിനേക്കാൾ ഉയർന്ന നിരക്കിന് സഹകരണ ജീവനക്കാർക്ക് അർഹതയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫയലിന് സഹകരണവകുപ്പിന്റെ അനുമതി ലഭിച്ചെങ്കിലും ധനകാര്യവകുപ്പ് അനുമതി നൽകാതെ ഒരുമാസമായി വൈകിപ്പിച്ചിരിക്കുകയാണ്. ധനകാര്യവകുപ്പിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കെ.സി.ഇ.എഫ്. അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.


കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് എം. രാജു അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇ.ഡി. സാബു, ട്രഷറർ കെ.കെ. സന്തോഷ്‌, സി. ശ്രീകല, ടി.സി. ലൂക്കോസ്, സി.കെ. മുഹമ്മദ്‌ മുസ്തഫ, ടി.വി. ഉണ്ണികൃഷ്ണൻ, സി.വി. അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.


samudra
SOLAR
Dr,Anu
Dr.NishanthThoppil
mannan
MATRMA
advt

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
MARMA