ഭിന്നശേഷി വിദ്യാർഥികളെ ചേർത്തുപിടിച്ച് കല്ലിങ്ങൽപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ

ഭിന്നശേഷി വിദ്യാർഥികളെ ചേർത്തുപിടിച്ച് കല്ലിങ്ങൽപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ
ഭിന്നശേഷി വിദ്യാർഥികളെ ചേർത്തുപിടിച്ച് കല്ലിങ്ങൽപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ
Share  
2024 Dec 04, 09:47 AM
VASTHU
MANNAN
Dr.NishanthThoppil
mannan
MARAMA

കല്പകഞ്ചേരി : സാമൂഹികജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം. ഹയർസെക്കൻഡറി സ്കൂളിലെ മാനേജ്മെൻറും സ്റ്റാഫും അനുമോദനച്ചടങ്ങ് നടത്തി.


രണ്ടത്താണി സ്വദേശി യൂസഫ്-ജുനൈസ ദമ്പതിമാരുടെ മകൻ ഹബാബ്, കുണ്ടൻചിന സ്വദേശി മുഹമ്മദ്-ഖദീജ ദമ്പതിമാരുടെ മകൻ മുഹമ്മദ് ജാഫർ, പാറപ്പുറം സ്വദേശി റഫീക്ക്-സൗജത്ത് ദമ്പതിമാരുടെ മകൻ മുഹമ്മദ് ഷഹൽ എന്നീ വിദ്യാർഥികളെയാണ് അനുമോദിച്ചത്. സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുല്ലത്തീഫ്, പ്രിൻസിപ്പൽ ഷാജി ജോർജ്, പ്രഥമാധ്യാപകൻ എൻ. അബ്ദുൽ വഹാബ് എന്നിവർചേർന്ന് പൂച്ചെണ്ടുകളും ഉപഹാരങ്ങളും സമ്മാനിച്ചു.


മുഹമ്മദ് ജാഫറും മുഹമ്മദ് ഷഹലും വീട്ടിലിരുന്ന് ഓൺലൈൻ വഴിയാണ് പഠിക്കുന്നത്. മുഹമ്മദ് ഷഹൽ നന്നായി ചിത്രങ്ങൾ വരയ്ക്കുന്ന വിദ്യാർഥികൂടിയാണ്.


ഇരുവരും സ്കൂളിലേക്ക് വരുന്നത് അറിഞ്ഞതോടെ ക്ലാസിലെ കുട്ടികളും അധ്യാപകരും വലിയ സ്വീകരണമാണ് ഇവർക്ക് നൽകിയത്. ഏറെ നാളുകൾക്കുശേഷം തന്റെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളെക്കണ്ട അധ്യാപകർക്കും സന്തോഷം. ഈ കാഴ്ച ഗുരുശിഷ്യ ബന്ധത്തിന്റെ പങ്കുചേരലാണ് എല്ലാവർക്കും സമ്മാനിച്ചത്. മറ്റു കുട്ടികൾക്കൊപ്പം ഇവരും ക്ലാസിലിരുന്ന് അധ്യാപകരുടെ ചോദ്യങ്ങൾക്ക് ചെറുപുഞ്ചിരിയോടെ മറുപടിനൽകി. കേക്ക് മുറിച്ചും സമ്മാനങ്ങൾനൽകിയും പാട്ടും കളികളുമായി കൂട്ടുകാരോടൊപ്പം ഇരുവരും ഏറെസമയം സ്കൂളിൽ ചെലവഴിച്ചു. പിന്നീട് ഇരുവരും ചക്രക്കസേരകളിൽ സഹപാഠികളോടൊപ്പം സ്കൂളും പരിസരവും കണ്ട് മടങ്ങി.


samudra
SOLAR
Dr,Anu
Dr.NishanthThoppil
mannan
MATRMA
advt

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
MARMA