നിർമാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കണം-ലെൻസ്‌ഫെഡ്
Share
കട്ടപ്പന : നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എൻ.ശശികുമാർ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭാധ്യക്ഷ ചെയർപേഴ്സൺ ബീനാ ടോമി, എം.ലതീഷ് എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ സംസ്ഥാന ട്രഷറർ ടി.ഗിരീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി, സംസ്ഥാന കറസ്പോണ്ടന്റ് സെക്രട്ടറി പി.ബി.അനിൽകുമാർ, ജില്ലാ സെക്രട്ടറി സുബിൻ ബെന്നി, ജില്ലാ വൈസ് പ്രസിഡന്റ് കെ.അലക്സാണ്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group