ഭരണാധികാരികൾക്ക് സാമൂഹ്യ നീതി ബോധം ഉണ്ടാകണം.
തൃശൂർ : - മനുഷ്യരെല്ലാവരെയും ഒരേ നിലയിൽ കാണാനുള്ള ധർമ്മബോധവും, സാമൂഹ്യ നീതിബോധവും, ഭരണാധികാരികൾക്ക് ഉണ്ടാകണമെന്ന് മുസ്ലീം ലീഗ് ദേശീയ കൗൺസിൽ അംഗം കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരള സർവ്വീസ് പെൻഷേഴ്സിന് മെഡിസിപ്പ് നൽകാത്തത് സ സാമൂഹ്യ നീതി ബോധത്തിലേക്ക് ഭരണാധികാരികൾ വരാത്തതുകൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.എ.സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.കെ.കെ. മുഹമ്മദ്കുട്ടി മാസ്റ്റർ,ടി. മുഹമ്മദ് മാസ്റ്റര്‍,ടി.കെ.കൊച്ചു ഇബ്രാഹിം,കെ.എം ഉമ്മര്‍ മാസ്റ്റർ മുള്ളൂര്‍ക്കര, കെ.എ.സിദ്ദീഖ് മാസ്റ്റർ പൊറ്റ,പി.എ.ഷാഹുൽ ഹമീദ്,ടി.എ.സിദ്ദീഖ്, യൂസഫ് പടിയത്ത്, പി.എ.ഫസീലത്ത് ടീച്ചർ, എം.മുഹമ്മദ് അനീസ്, ടി.കെ. അബ്ദുൽ കരീം മാസ്റ്റർ,സി.പി. അലിയാർ മാസ്റ്റർ,സുൽത്താൻ ബാബു,എം.ഉസ്മാൻ, കെ.ആർ.നസീബുള്ള മാസ്റ്റര്‍ തുടങ്ങിയവർ പ്രസംഗിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group