1000 ബൈക്കേഴ്‌സ് വേൾഡ് റെക്കോർഡ്‌സിലേക്ക്
വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റെക്കോർഡ്.
ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ റിസോർട്ട് ആന്റ് എന്റർടൈൻമെന്റ് പാർക്കുകളിലൊന്നായ വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് റൈഡ് നടത്തിയത്.
വയനാട് ടൂറിസത്തിന് പുത്തൻ ഉണർവേകാൻ റോയൽ എൻഫീൽഡ് ഹിമാലയൻ ക്ലബ്ബും പെഡ്‌ലോക്ക് മോട്ടോർ സ്പോർട്ടും ചേർന്ന് 'സെർവോ യൂത്ത്ഫുൾ വയനാട് 1000 റൈഡേഴ്‌സ് ടു ബോചെ 1000 ഏക്കർ' എന്ന പേരിൽ നടത്തിയ ഈ യാത്രയാണ് കലാം വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയത്.
രാവിലെ 9 മണിക്ക് ആരംഭിച്ച ബൈക്ക് റാലിയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രമുഖ ബൈക്ക് റൈഡർമാർ പങ്കെടുത്തു. റാലി ബോചെ ഫ്ളാഗ് ഓഫ് ചെയ്തു. 1000 റൈഡർമാർ ഒരുമിച്ച് 80 കിലോമീറ്റർ പിന്നിട്ട് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഗുണ്ടൽപേട്ടിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ചടങ്ങിൽ റൈഡർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കൂടാതെ റൈഡിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിക്ക് 10 ലക്ഷം രൂപ വിലവരുന്ന സൂപ്പർബൈക്ക് സമ്മാനമായി നൽകും.
യുവാക്കളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടി കൂടുതൽ സഞ്ചാരികളെ വയനാട്ടിലേക്ക് തീർച്ചയായും ആകർഷിക്കുമെന്ന് ബോചെ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികൾ, പോലീസ് ഓഫീസർമാർ, മറ്റ് അധികാരികൾ മാധ്യമപ്രവർത്തകർ, വയനാട്ടിലെ ജനങ്ങൾ എന്നിങ്ങനെ ഈ പരിപാടി വൻ വിജയത്തിലേക്കെത്തിക്കാൻ സഹായിച്ച ഏവർക്കും അദ്ദേഹം നന്ദി അറിയിച്ചു
റൈഡിനോടനുബന്ധിച്ച് നവംബർ 30ന് ബോചെ 1000 ഏക്കറിൽ അഡ്വഞ്ചർ ഓഫ് റോഡ് റൈഡുകൾ, ആർസി മോട്ടോർ ഷോ, ട്രഷർ ഹണ്ട്, സ്റ്റേജ് പ്രോഗ്രാമുകൾ, ലൈവ് ഡി ജെ, യോഗ, സുംബാ, ജംഗിൾ സഫാരി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറിയിരുന്നു. ഇതോടൊപ്പം കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ വേൾഡ് റെക്കോർഡിന് വേണ്ടി ബൈക്കുകൾ കൊണ്ട് 'ബോചെ' എന്ന അക്ഷരങ്ങൾക്ക് രൂപം കൊടുത്തുകൊണ്ടുള്ള ബൈക്കോഗ്രാഫിയും നടന്നു.
റോയൽ എൻഫീൽഡ് ഹിമാലയൻ ക്ലബ്ബും പെഡ്‌ലോക്ക് മോട്ടോർ സ്പോർട്ടും ചേർന്ന് സംഘടിപ്പിച്ച 'സെർവോ യൂത്ത്ഫുൾ വയനാട് 1000 റൈഡേഴ്‌സ് ടു ബോചെ 1000 ഏക്കർ' എന്ന പരിപാടി ബോചെ ഫ്ളാഗ് ഓഫ് ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group