രണ്ടര വയസുകാരിയുടെ
ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു;
ശിശുക്ഷേമസമിതി
ആയമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നു പറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.courtesy: mathrubhumi
ആലപ്പുഴ അപകടം: രണ്ടുപേരുടെ നില ഗുരുതരം, കാര്യമായ പരിക്കില്ലാത്തത് ഒരാൾക്ക് മാത്രം- മന്ത്രി
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിലൊരാളുടെ നില അതീവഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സ സംബന്ധിച്ച് സാധ്യമായതെല്ലാം ചെയ്യുമെന്നും മെഡിക്കൽ ബോർഡ് പ്രത്യേകമായി ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.പരമാവധി കഴിയാവുന്നതെല്ലാം ചെയ്ത് ചികിത്സയിലുള്ളവരുടെ ജീവരക്ഷിക്കുന്നതിനായാണ് ശ്രമിക്കുന്നത്. മൂന്നുപേർ വെന്റിലേറ്റഡ് ആണ്അവരിലൊരാൾക്ക് മസ്തിഷ്ക ശസ്ത്രക്രിയ ചെയ്തു. ഒരാൾക്ക് ഒന്നിലധികംഫ്രാക്ചറുകളുണ്ട്. ആകെ പതിനൊന്നുപേരിൽ അഞ്ചുപേരും ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരണമടഞ്ഞു. ഒരാൾക്ക് മറ്റു മുറിവുകളോ പരിക്കുകളോ ഒന്നുമില്ല, പക്ഷേ മെന്റൽ ഷോക്കുണ്ട്. ബ്രെയിൻ സർജറി ചെയ്തയാൾ രാവിലെ കണ്ണുതുറന്നിരുന്നു, അത് പോസിറ്റീവായ കാര്യമാണ്.- മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കോളേജിലെ സെന്‍ട്രല്‍ ല്രൈബറി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഒന്നരമണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം അഞ്ച് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ അവരവരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ പോലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വിദ്യാര്‍ഥികളുടെ നാട്ടിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജബ്ബാറിന്റെ മൃതദേഹമാണ് ആദ്യം കാമ്പസില്‍നിന്ന് കൊണ്ടുപോയത്. പിന്നാലെ മറ്റുള്ളവരുടെ മൃതദേഹങ്ങളും ആംബുലന്‍സുകളില്‍ കാമ്പസില്‍നിന്ന് പുറത്തേക്ക് യാത്രയായി. മരിച്ചവരില്‍ ശ്രീദീപ് വത്സന്റെ സംസ്‌കാരചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ കബറടക്കം എറണാകുളത്ത് നടത്താനാണ് തീരുമാനം.
ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികളായ അഞ്ചുപേരാണ് തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.
കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
1000 ബൈക്കേഴ്‌സ് വേൾഡ് റെക്കോർഡ്‌സിലേക്ക്
വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റെക്കോർഡ്. ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ റിസോർട്ട് ആന്റ് എന്റർടൈൻമെന്റ് പാർക്കുകളിലൊന്നായ വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് റൈഡ് നടത്തിയത്.
വയനാട് ടൂറിസത്തിന് പുത്തൻ ഉണർവേകാൻ റോയൽ എൻഫീൽഡ് ഹിമാലയൻ ക്ലബ്ബും പെഡ്‌ലോക്ക് മോട്ടോർ സ്പോർട്ടും ചേർന്ന് 'സെർവോ യൂത്ത്ഫുൾ വയനാട് 1000 റൈഡേഴ്‌സ് ടു ബോചെ 1000 ഏക്കർ' എന്ന പേരിൽ നടത്തിയ ഈ യാത്രയാണ് കലാം വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയത്.
രാവിലെ 9 മണിക്ക് ആരംഭിച്ച ബൈക്ക് റാലിയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രമുഖ ബൈക്ക് റൈഡർമാർ പങ്കെടുത്തു. റാലി ബോചെ ഫ്ളാഗ് ഓഫ് ചെയ്തു. 1000 റൈഡർമാർ ഒരുമിച്ച് 80 കിലോമീറ്റർ പിന്നിട്ട് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഗുണ്ടൽപേട്ടിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ചടങ്ങിൽ റൈഡർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കൂടാതെ റൈഡിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിക്ക് 10 ലക്ഷം രൂപ വിലവരുന്ന സൂപ്പർബൈക്ക് സമ്മാനമായി നൽകും. യുവാക്കളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടി കൂടുതൽ സഞ്ചാരികളെ വയനാട്ടിലേക്ക് തീർച്ചയായും ആകർഷിക്കുമെന്ന് ബോചെ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികൾ, പോലീസ് ഓഫീസർമാർ, മറ്റ് അധികാരികൾ മാധ്യമപ്രവർത്തകർ, വയനാട്ടിലെ ജനങ്ങൾ എന്നിങ്ങനെ ഈ പരിപാടി വൻ വിജയത്തിലേക്കെത്തിക്കാൻ സഹായിച്ച ഏവർക്കും അദ്ദേഹം നന്ദി അറിയിച്ചു
റൈഡിനോടനുബന്ധിച്ച് നവംബർ 30ന് ബോചെ 1000 ഏക്കറിൽ അഡ്വഞ്ചർ ഓഫ് റോഡ് റൈഡുകൾ, ആർസി മോട്ടോർ ഷോ, ട്രഷർ ഹണ്ട്, സ്റ്റേജ് പ്രോഗ്രാമുകൾ, ലൈവ് ഡി ജെ, യോഗ, സുംബാ, ജംഗിൾ സഫാരി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറിയിരുന്നു. ഇതോടൊപ്പം കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ വേൾഡ് റെക്കോർഡിന് വേണ്ടി ബൈക്കുകൾ കൊണ്ട് 'ബോചെ' എന്ന അക്ഷരങ്ങൾക്ക് രൂപം കൊടുത്തുകൊണ്ടുള്ള ബൈക്കോഗ്രാഫിയും നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group