ട്രയൽ റണ്ണിൽ 70 കപ്പൽ, 1.47 ലക്ഷം കണ്ടെയ്നർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി പ്രവർത്തനസജ്ജമാകുന്ന ഓപ്പറേഷണൽ ഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. വിസിലും(വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) അദാനി ഗ്രൂപ്പും തമ്മിലുള്ള തുറമുഖ നിർമാണക്കരാർ അവസാനിക്കുന്ന 2024 ഡിസംബർ മൂന്നു മുതലാണ് തുറമുഖത്തിന്റെ കമ്മിഷനിങ്. പ്രധാനമന്ത്രിയുടെ സൗകര്യം കണക്കിലെടുത്തായിരിക്കും ഉദ്ഘാടനച്ചടങ്ങ്. സമാപിച്ചു. അറുപതു കപ്പലുകൾ എത്തിയ ട്രയൽ റൺ നടന്ന നാലു മാസത്തിനിടെ, ഒരു ലക്ഷത്തിലേറെ കണ്ടെയ്നറുകളാണ് തുറമുഖം കൈകാര്യംചെയ്തത്.
ബുധനാഴ്ച കമ്മിഷനിങ്ങിനു മുൻപ്, തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ചെന്നൈ ഐ.ഐ.ടി.യുടെ ഇൻഡിപെൻഡന്റ് എൻജിനീയർമാരുടെ സംഘം നിർമാണം പൂർത്തിയായെന്നുള്ള സർട്ടിഫിക്കറ്റ് നൽകും.
ഓപ്പറേഷനെ ബാധിക്കാത്ത ചില നിർമാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാനുള്ളതിനാൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ആണ് ഇപ്പോൾ ലഭിക്കുക. പണികൾ തീർക്കാൻ മൂന്നു മാസംകൂടി സമയം അനുവദിച്ചിട്ടുണ്ട്.
തുറമുഖനിർമാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 1600 കോടി രൂപയാണ് നൽകേണ്ടത്. പണി പൂർത്തിയായെങ്കിലും ഇതുവരെ 700 കോടി രൂപ മാത്രമേ നൽകിയിട്ടുള്ളൂ. 900 കോടി കൂടി അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനു കത്തുനൽകിയിട്ടുണ്ട്.
നിലവിൽ പ്രവർത്തനസജ്ജമായെങ്കിലും റോഡ് കണക്ടിവിറ്റി പൂർത്തിയാകാത്തതിനാൽ കേരളത്തിലേക്കുള്ള കയറ്റിറക്കുമതി ഉടനുണ്ടാകാനിടയില്ല. വലിയ കപ്പലുകളിൽ ചരക്കെത്തിച്ച് ചെറിയ കപ്പലുകളിൽ മറ്റിടങ്ങളിൽ എത്തിക്കുന്ന ട്രാൻസ്‌ഷിപ്‌മെന്റ് മാത്രമാകും ഇപ്പോൾ നടക്കുക.
അടുത്ത ദിവസം മുതൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അദാനി ഗ്രൂപ്പ് വിസിലിനെ രേഖാമൂലം അറിയിക്കും. എന്നാൽ, കരാർപ്രകാരം 2035 മുതലായിരിക്കും തുറമുഖത്തിന്റെ വരുമാനം വിസിലുമായി പങ്കുവെക്കുക.
ലോകത്തെ മുൻനിര കപ്പൽ കമ്പനിയായ എം.എസ്.സി., തങ്ങളുടെ അടുത്ത വർഷത്തെ ഷെഡ്യൂളിൽ രണ്ട് പ്രധാന സർവീസുകളിലും വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജെയ്ഡ് സർവീസിലും യൂറോപ്പിനെയും കിഴക്കൻ ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഡ്രാഗൺ സർവീസിലുമാണ് വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ജെയ്ഡ് സർവീസിലുൾപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കപ്പലായ എം.എസ്.സി. ഐറിന വിഴിഞ്ഞത്തെത്താനുള്ള സാധ്യതയും തെളിഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group