ആലപ്പുഴ: കനത്ത മഴയിൽ നാടിനെ നടുക്കിയ ദുരന്തത്തിൽ ദേശീയപാത ചോരപ്പുഴയായി. രാത്രി ഒൻപതരയോടെ കളർകോട് ചങ്ങനാശേരി ജംക്‌ഷനു നൂറ് മീറ്റർ വടക്കു ഭാഗത്തായായിരുന്നു അപകടം. ഗുരുവായൂർ– കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസും കാറും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിതവേഗതയിൽ കാർ വന്നു ബസിൽ ഇടിക്കുന്നതാണ് കണ്ടതെന്നു ബസിന്റെ കണ്ടക്ടർ മനീഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ ബസിന്റെ അടിയിലായി. കാർ പുർണമായി തകർന്നു. മറ്റ് വാഹനങ്ങളിൽ പോയവരും നാട്ടുകാരും പാഞ്ഞെത്തി കാറിനുള്ളിൽ കുടുങ്ങിയവരെ കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. കാറിൽ ഉണ്ടായിരുന്നവരിൽ മൂന്നു പേർ അപ്പോൾ തന്നെ മരിച്ചു.
ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അപകടത്തെത്തുടർന്നു ദേശീയ പാതയിൽ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിൽ പെട്ട കാറും ബസും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നു റോഡിൽ നിന്നു നീക്കിയതോടെയാണു കുരുക്ക് ഒഴിവായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group