ഉരുൾപൊട്ടൽ: കേന്ദ്ര അവഗണനയ്ക്കെതിരേ മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ.

ഉരുൾപൊട്ടൽ: കേന്ദ്ര അവഗണനയ്ക്കെതിരേ മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ.
ഉരുൾപൊട്ടൽ: കേന്ദ്ര അവഗണനയ്ക്കെതിരേ മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ.
Share  
2024 Dec 03, 09:56 AM
VASTHU
MANNAN
Dr.NishanthThoppil
mannan
MARAMA

മേപ്പാടി : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരേ ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി മേപ്പാടി ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. കനത്തമഴയെ വകവെക്കാതെ സ്ത്രീകളും കുട്ടികളും ദുരന്തബാധിതരുമടക്കം നൂറുകണക്കിനുപേരാണ് മനുഷ്യച്ചങ്ങലയിൽ കണ്ണികളായത്.


മേപ്പാടി ജുമാമസ്ജിദ് മുതൽ സെയ്ന്റ് ജോസഫ്സ് യു.പി. സ്കൂൾവരെയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചങ്ങല തീർത്തത്. ജൂലായ് 30-നുണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ നടന്ന് 125 ദിവസം കഴിഞ്ഞിട്ടും ഒരുരൂപപോലും സഹായം നൽകാത്ത കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ദുരിതബാധിതരെ നേരിൽക്കണ്ട് ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി ദുരന്തമുഖത്ത് എത്തിയപ്പോൾ ദുരന്തബാധിതരും സംസ്ഥാനസർക്കാരും ഏറെ പ്രതീക്ഷയിലായിരുന്നു. പ്രധാനമന്ത്രി കേന്ദ്രസഹായം വാഗ്ദാനംചെയ്തതിനാൽ എത്രയുംവേഗം ടൗൺഷിപ്പടക്കമുള്ള പുനരധിവാസപദ്ധതി നടപ്പാക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്.


എന്നാൽ, അടിയന്തര സഹായധനംപോലും അനുവദിക്കാത്ത കേന്ദ്രസർക്കാരിനെതിരേയുള്ള അണമുറിയാത്ത പ്രതിഷേധമാണ് മനുഷ്യച്ചങ്ങലയിൽ പ്രകടമായത്.ജില്ലാപ്രസിഡന്റ് കെ.എം. ഫ്രാൻസിസ് പ്രതിജ്ഞചൊല്ലിക്കൊടുത്തു. തുടർന്ന്‌ നടന്ന പ്രതിഷേധയോഗം സംസ്ഥാനസെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനംചെയ്തു. ദുരന്തബാധിതരെ സഹായിക്കുന്നത് കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.


സംഘാടകസമിതി ചെയർമാൻ കെ. സുഗതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, ജില്ലാസെക്രട്ടറി കെ. റഫീഖ്, സി.പി.എം. ജില്ലാസെക്രട്ടറി പി. ഗഗാറിൻ, സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, വി.പി. ശങ്കരൻ നമ്പ്യാർ, ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ജിതിൻ, സി.വി. ഷിബു തുടങ്ങിയവർ പങ്കെടുത്തു.


samudra
SOLAR
Dr,Anu
Dr.NishanthThoppil
mannan
MATRMA
advt

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
MARMA