മലബാർ കേൻസർ സെൻ്ററിനെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കും: മുഖ്യമന്ത്രി

മലബാർ കേൻസർ സെൻ്ററിനെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കും: മുഖ്യമന്ത്രി
മലബാർ കേൻസർ സെൻ്ററിനെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കും: മുഖ്യമന്ത്രി
Share  
2022 Dec 23, 08:52 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തലശ്ശേരി: മലബാർ കാൻസർ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച്ച് സ്ഥാപനമാക്കി  ലോകത്തിലെ മുൻ നിര കാൻസർ സെന്ററായി ഉയർത്തുകയാണ്ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

എം സി സി പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച് ആയി വികസിപ്പിക്കുന്നതിൻറെ ഭാഗമാ യുള്ള കർമ്മ പദ്ധതികൾ നടന്നുവരികയാണെന്നും അതിന്റെ ഭാഗമായി പൂർത്തീകരിച്ച മൂന്ന് പദ്ധതികളാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. അർബുദ രോഗികളുടെ  വിവര ശേഖരണത്തിനായി കേരള കാൻസർ രജിസ്ട്രി ആരംഭിക്കാൻ വേണ്ടി എം സി സി തന്നെയാണ് നേതൃത്വ പരമായ പങ്കു വഹിച്ചെന്നതും, സമഗ്ര മായ അർബുദ രോഗ നിയന്ത്രണം ലക്ഷ്യമാക്കി കേരള കാൻസർ കൺട്രോൾ സ്ട്രാറ്റജി എന്ന കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നു ജില്ലകളിൽ നിയന്ത്രണ പരിപാടികൾ വിജയകരമായി നടത്തുകയും, പ്രസ്തുത പദ്ധതി സംസഥാനമാകെ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസേർച്) തലശ്ശേരിയിൽ നവീകരിച്ച ഒ. പി സമുച്ചയത്തിന്റെയും നഴ്സസ് ആൻഡ് സ്ടുഡന്റ്റ് ഹോസ്റ്റലിന്റെയും, ഡിജിറ്റൽ പാത്തോളജിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നിയമ സഭ സ്പീക്കർ അഡ്വ: എ. എൻ ഷംസീർ ''അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, വാർഡ് കൗൺസിലർ പി. വസന്ത' സംസാരിച്ചു. സെന്റർ ഡയറക്ർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യം സ്വാഗതവും, ക്ലിനിക്കൽ ലാബ് സർവിസസ്സ്  ആൻഡ് ട്രാൻസ്ലേഷണൽ റിസർച് വിഭാഗം മേധാവി ഡോ:സംഗീത കെ നായനാർ റിപ്പോർട് അവതരണവും, ക്ലിനിക്കൽ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ: .ചന്ദ്രൻ കെ നായർ നന്ദിയും പറഞ്ഞു. 



ചിത്രവിവരണം: തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ 

നവീകരിച്ച ഒ.പി.ബ്ലോക്ക്, വിപുലീകരിച്ച ഹോസ്റ്റൽ, 'ഡിജിറ്റൽ പത്തോളജി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു .

118
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25