ബേപ്പൂർ : മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനുശേഷം നടത്തിവരുന്ന കടലിലെ മോക്‌ഡ്രില്ലിന് ബേപ്പൂർ പുറങ്കടലിൽ തുടക്കമിട്ടു.
നാവികസേന, കോസ്റ്റ്‌ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ് മറൈൻ എൻഫോഴ്‌സ്‌മെന്റ്, കേരള പോലീസ് എന്നിവയുടെ നേതൃത്വത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയുമായാണ് മോക്‌ഡ്രിൽ നടക്കുന്നത്. രാജ്യത്തെ സമുദ്രതീരങ്ങളിൽ ഈ തീയതികളിലായാണ് സേനകളുെട നേതൃത്വത്തിൽ കടലിലൂെട പോവുന്ന യാനങ്ങൾ പരിശോധിക്കുന്നത്. യാനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് തിരിച്ചറിയൽകാർഡുകൾ ഇല്ലെങ്കിലും സുരക്ഷാമാനദണ്ഡങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിലും ഇവരെ അധികൃതർ ബന്ധപ്പെട്ട യാനങ്ങളോടെ കസ്റ്റഡിയിലെടുക്കും.
പുറങ്കടലിൽ അപരിചിതയാനങ്ങളെയോ ആളുകളെയോ ശ്രദ്ധയിൽപ്പെട്ടാൽ വിവരം പോലീസിനെ അറിയിക്കണമെന്ന് ബേപ്പൂർ കോസ്റ്റൽ പോലീസ് നിർദേശിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group