പരിശോധന പൂർത്തിയായി, വിജ്ഞാപനം ഉടൻ

പരിശോധന പൂർത്തിയായി, വിജ്ഞാപനം ഉടൻ
പരിശോധന പൂർത്തിയായി, വിജ്ഞാപനം ഉടൻ
Share  
2024 Nov 21, 09:56 AM
VASTHU
MANNAN

ചാവക്കാട് : ജില്ലയിൽ തീരദേശ ഹൈവേക്കായി സ്ഥലമേറ്റെടുക്കാൻ കളക്ടർ നിയമിച്ച വിദഗ്ധസമിതിയുടെ പരിശോധന പൂർത്തിയായി. സ്ഥലമേറ്റെടുക്കുന്ന നടപടികളിലേക്ക്‌ കടക്കുന്ന 11/1 വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ഉടമയുടെ പേരുമെല്ലാം ഈ വിജ്ഞാപനത്തിലുണ്ടാകും. വിജ്ഞാപനം വന്നാലുടൻ കിഫ്ബിയുടെ എൽ.എ. (ഭൂമി ഏറ്റെടുക്കൽ) തഹസിൽദാരുടെ കീഴിൽ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനുള്ള ബേസിക് വാല്യൂ റിപ്പോർട്ട് തയ്യാറാക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും ഉടമസ്ഥാവകാശം ഉറപ്പാക്കുന്ന രേഖകളും പരിശോധിക്കുന്നത് ഈ ഘട്ടത്തിലാണ്.


നഷ്ടപ്പെടുന്ന ഭൂമി, കെട്ടിടം, കൃഷി, വൃക്ഷങ്ങൾ എന്നിവ റവന്യൂ, പൊതുമരാമത്ത് കെട്ടിടവിഭാഗം, കൃഷിവകുപ്പ്, സാമൂഹികവനവത്കരണ വിഭാഗം എന്നിവയുടെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് നഷ്ടപരിഹാരത്തുക നിർണയിക്കും. ഈ വിജ്ഞാപനം പുറപ്പെടുവിച്ചാൽ ഒരുവർഷത്തിനകം ഏറ്റെടുക്കൽനടപടികൾ പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇതിനുശേഷം 19/1 വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഭൂമി സംബന്ധിച്ച രേഖ ഉടമകളിൽനിന്ന് ശേഖരിച്ച് നഷ്ടപരിഹാരത്തുക ഉടമകളുടെ അക്കൗണ്ടിൽ നൽകും. നഷ്ടത്തിന്റെ മൂല്യം കണക്കാക്കിയതിൽ തർക്കമുള്ള ഉടമകൾക്ക് കോടതിയെ സമീപിക്കാം.


തീരദേശ ഹൈവേയുടെ പരിസ്ഥിതി ആഘാതപഠനം, ഉടമകളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനുള്ള ഹിയറിങ് എന്നിവ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തീരദേശ ഹൈവേയുടെ കല്ലിടൽ പൂർത്തിയായിട്ട് ഒരുവർഷത്തിലേറെയായി. ആകെ 52 സ്‌ട്രെച്ചുകളിലായി 623 കിലോമീറ്റർ ദൈർഘ്യമാണ് ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേക്ക്‌ ഉണ്ടാകുക. ജില്ലയിൽ 17 തീരദേശ വില്ലേജുകളിലായി 61.069 കിലോമീറ്റർ നീളത്തിലാണ് തീരദേശഹൈവേ കടന്നുപോകുന്നത്.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2