കാക്കനാട് : എറണാകുളം-തൃപ്പൂണിത്തുറ റൂട്ടിൽ ഇൻഷുറൻസില്ലാതെ ഓട്ടം, കാക്കനാട്-എറണാകുളം റൂട്ടിൽ ടാക്‌സില്ലാതെ മരണപ്പാച്ചിൽ, ഇതു കൂടാതെ കണ്ടക്ടർ ലൈസൻസ് ഉൾപ്പെടെ ഇല്ലാതെ ജീവനക്കാരുടെ 'ഓട്ടം' വേറെയും. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും വിവിധ റൂട്ടുകളിലായി കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിവീണത് 45 സ്വകാര്യ ബസുകൾക്കാണ്. ഗുരുതര കുറ്റം കണ്ടെത്തിയ ബസുകളിലെ യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റിവിട്ടു വാഹനം കസ്റ്റഡിയിലെടുത്തു.
കൊച്ചി നഗരത്തിലോടുന്ന സ്വകാര്യ ബസുകളുടെ അമിത വേഗം, സിഗ്നൽ തെറ്റിക്കൽ തുടങ്ങി നിരവധി പരാതികൾ ഉയർന്നതോടെ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ. മനോജ് വിവിധ സ്‌ക്വാഡുകളെ നിയോഗിച്ച് പരിശോധന ശക്തമാക്കുകയായിരുന്നു. ഇൻഷുറൻസില്ലാതെ ഓടിയതിന് 15 സ്വകാര്യ ബസുകൾ, ടാക്‌സില്ലാതെ 10 എണ്ണം, കണ്ടക്ടർ ലൈസൻസില്ലാതെ എട്ടെണ്ണം, മറ്റ് നിയമലംഘനങ്ങൾക്കായി 12 എണ്ണം എന്നിങ്ങനെ ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു. പിഴയിനത്തിൽ ഒന്നര ലക്ഷത്തോളം രൂപ ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group