കോതമംഗലം : പിഴുതെടുത്ത മരം സ്വാഭാവികരീതി നിലനിർത്തി അനായാസം പറിച്ചുനടാവുന്ന യന്ത്രവുമായി കോളേജ് അധ്യാപകൻ. മരത്തിനും മണ്ണിനും ഇളക്കംതട്ടാതെ യന്ത്രസഹായത്തോടെ പറിച്ചുനടുന്ന (ട്രീ സ്‌പേഡ്) യന്ത്രം രൂപകല്പനചെയ്ത് കൃഷിയിടത്തിൽ പരീക്ഷിച്ച് വിജയിച്ചത് കോതമംഗലം എം.എ. എൻജിനിയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ പ്രകാശ് എം. കല്ലാനിക്കൽ ആണ്.
നാല് ഹൈഡ്രോളിക് സിലിൻഡർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ട്രീ സ്‌പേഡ് അല്ലെങ്കിൽ ട്രാൻസ്‌പ്ലാന്റിങ് മെഷീന് ക്ലോസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ജെ.സി.ബി.യുടെ മുൻഭാഗത്തെ ലോഡർ ബക്കറ്റ് അഴിച്ചുമാറ്റി തൽസ്ഥാനത്ത് ഹൈഡ്രോളിക് സിലിൻഡറുമായി ബന്ധിപ്പിച്ചാണിത് പ്രവർത്തിപ്പിക്കുന്നത്.
പന്ത്രണ്ട് സെന്റീമീറ്റർ വ്യാസമുള്ള മരംവരെ എളുപ്പത്തിൽ പിഴുതുമാറ്റി നടാവുന്നതാണ്. യന്ത്രത്തിന് 15 ലക്ഷം രൂപയാണ് വില. വളയൻചിറങ്ങരയിലെ എൻജിനിയറിങ് വർക്‌ഷോപ്പ് മുഖേന നിർമിച്ചെടുത്ത യന്ത്രത്തിന് മൂന്നരലക്ഷംരൂപ ചെലവായതായി പ്രകാശ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group