സ്നേഹാരാമം നിർമിച്ച് ഹരിതകർമസേന
Share
തൊടുപുഴ : മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തൊടുപുഴ നഗരസഭ റിവർവ്യൂ റോഡരികിലെ കാടുപിടിച്ചുകിടക്കുന്ന രണ്ടുകിലോമീറ്റർ പുഴയോരം വൃത്തിയാക്കി ഹരിതകർമസേന സ്നേഹാരാമം (പൂന്തോട്ടം) നിർമിച്ചു. നഗരസഭയിലെ 35 വാർഡിലായി 70 ഹരിതസേനാംഗങ്ങളാണുള്ളത്.
നന്മ, വെണ്മ, സേവന, ഹരിതം എന്നിങ്ങനെ നാല് സംഘമായി ഇവരെ തിരിച്ചിട്ടുള്ളതിൽ സേവന ഗ്രൂപ്പാണ് സ്നേഹാരാമം നിർമിക്കുന്നത്.
മറ്റുമൂന്ന് സംഘം അടുത്ത ദിവസങ്ങളിൽ ബാക്കിഭാഗംകൂടി പൂർത്തിയാക്കും. ഇതിന്റെ തുടർന്നുള്ള പരിപാലനവും ഹരിതസേനതന്നെ നടത്തുമെന്ന് നഗരസഭ നോഡൽ ഓഫീസർ ബിജോ മാത്യു പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group