ആലക്കോട് : നോർത്ത് ഗ്രീൻ എനർജി കോറിഡോർ പദ്ധതിയുടെ കാസർകോട് -വയനാട് 400 കെ.വി. പവർഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിൽ നഷ്ടപ്പെടുന്ന ഭൂമിക്കും കാർഷിക വിളകൾക്കും അനുസൃതമായി ന്യായമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സി.പി.എം. ആലക്കോട് ഏരിയാസമ്മേളനം അവശ്യപ്പെട്ടു.
ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തുക, കാർഷിക- മൃഗഗസംരക്ഷണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക, ആലക്കോട് കേന്ദ്രമായി സ്പോർട്സ് അക്കാദമി ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. ഏരിയാ സെക്രട്ടറി സാജൻ കെ. ജോസഫ്, സംസ്ഥാനകമ്മിറ്റിയംഗം ടി.വി. രാജേഷ്, എം. പ്രകാശൻ, ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, കാരായി രാജൻ, എം. കരുണാകരൻ, പി. ശശിധരൻ എന്നിവർ സംസാരിച്ചു.
അരങ്ങം കേന്ദ്രീകരിച്ച് ചുവപ്പ് വൊളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. പൊതുസമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ് എം.പി. ഉദ്ഘാടനം ചെയ്തു. സാജൻ കെ. ജോസഫ് അധ്യക്ഷനായി. സാജൻ കെ. ജോസഫിനെ ഏരിയാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 19 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group