സിൽവർലൈൻ വിരുദ്ധജനകീയ സമരസമിതി അഴിയൂർ മേഖലയിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചു
കേരളത്തിൽ അടിക്കടി ആവർത്തിച്ചു കൊണ്ടിരിക്കുന്നതും ഭാവിയിൽ വരാനിരിക്കുന്നതുമായ മഹാ ദുരന്തങ്ങളെ പാടെ നിരാകരിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സിൽവർ ലൈൻ പദ്ധതിയുമായി അതിവേഗം മുന്നോട്ട് പോയിക്കൊ ണ്ടിരിക്കുന്ന അവസ്ഥ മനസിലാക്കി അഴിയൂർ മേഖലയിൽ സിൽവർ ലൈൻ സമരം
യൂനിറ്റ് അടിസ്ഥാനത്തിൽ ശാക്തീകരിച്ച് പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ചു.
മുൻപ് സമർപ്പിച്ച DPRൽ സങ്കേതിക തിരുത്തൽ വരുത്താൻ കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ സമരസമിതി യൂനിറ്റുകളും പ്രവർത്തനം ഊർജിതപ്പെടുത്താൻ സിൽവർ ലൈൻ വരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്ന് 20.11.2024 ന് കുഞ്ഞിപ്പള്ളിയിൽ ചേർന്ന അഴിയൂർ മേഖലയിലെ സമരസമിതി പ്രവർത്തകർ സമരം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.
സമരസമിതി അഴിയൂർ യൂനിറ്റ് കൺവീനർ ശ്രീ. ഷുഹൈബ് കൈതാൽ സ്വാഗതം പറഞ്ഞു. സമരസമിതി അഴിയൂർ മേഖല കമ്മിറ്റി ചെയർമാൻ ശ്രീ. പി.കെ. ചെറിയ കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.ടി.സി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അണിയറ നീക്കങ്ങൾ എന്ത് വില കൊടുത്തും എതിർത്ത് തോൽപ്പിച്ച് സിൽവർ ലൈനിനെതിരെ പോരാടി വിജയം കൈവരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ നമ്മുടെ നദികളും കായലുകളും ജലാശയങ്ങളും കുന്നുകളും മലകളും വയലുകളും കണ്ടൽക്കാടുകളും ഗ്രാമീണ റോഡുകളും ഉൾപ്പടെയുള്ള സഞ്ചാര സൗകര്യങ്ങൾ മണ്ണിട്ട് മൂടി ഭീമാകരമായ ഇരട്ടമതിൽ കെട്ടി കേരളത്തെ രണ്ടായി മുറിക്കുകയും പ്രളയക്കെടുതിയിലേക്കും മരുഭൂമിയായും മാറ്റാനെ സിൽവർ ലൈൻ പദ്ധതി കൊണ്ട് സാധിക്കു എന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.
സർവശ്രീ. നസീർ വീരോളി, അഹമ്മദ് അത്താണിക്കൽ, എം.പി.രാജൻ, രാജൻ തീർത്ഥം, രവീന്ദ്രൻ അമൃതംഗമയ, അശോകൻ കളത്തിൽ,ഇക്ബാൽ അഴിയൂർ, ഹംസ എരിക്കിൽ, രമ കുനിയിൽ, സ്മിത സരയു, സഫീറ ഷുഹൈബ്,ശ്രീലത രവീന്ദ്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി. സജ്ന സി.കെ.നന്ദി പ്രകടിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group