മുനമ്പം: അനുകൂല തീരുമാനമില്ലെങ്കിൽ സമരം തുടരും

മുനമ്പം: അനുകൂല തീരുമാനമില്ലെങ്കിൽ സമരം തുടരും
മുനമ്പം: അനുകൂല തീരുമാനമില്ലെങ്കിൽ സമരം തുടരും
Share  
2024 Nov 20, 09:29 AM
VASTHU
MANNAN

ചെറായി : മുനമ്പം ഭൂമിവിഷയത്തിൽ ഇനി കണ്ണുതുറക്കേണ്ടത് അധികാരികളാണെന്ന് തിരുവനന്തപുരം ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റൊ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ യോഗം വിളിച്ചിരിക്കുന്നത് സ്വാഗതാർഹമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പേരിൽ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും മുനമ്പം ഭൂസംരക്ഷണ സമിതിയുടെ റിലേ നിരാഹാര സമരപ്പന്തലിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.


അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം തുടരേണ്ടതുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട്‌ തന്നെപ്പോലും പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായി അദ്ദേഹം പറഞ്ഞു. ചില അജൻഡയുമായി പ്രവർത്തിക്കുന്നവരായിരുന്നു അതിനു പിന്നിലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തിരുവനന്തപുരം സഹായമെത്രാൻ ആർ. ക്രിസ്തുദാസ്, ഫാ. ഡോ. ആർ.ബി. ഗ്രിഗറി, ഡോ. മരിയ മൈക്കിൾ ഫെലിക്സ് എന്നിവർ പ്രസംഗിച്ചു.


ഊർജം പകരാൻ കോട്ടപ്പുറം ബിഷപ്പ്


ദിനം പിന്നിട്ട സമരത്തിലെ സമരസേനാനികൾക്ക് ഊർജം പകരാൻ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ സമരപ്പന്തലിലെത്തി നിരാഹാരമിരിക്കുന്നവർക്ക് ഹസ്തദാനം നൽകി അഭിവാദ്യം അർപ്പിച്ചു. ‘ഇത് ജീവിക്കാനുള്ള സമരമാണ്. ഇതിൽ നമ്മൾ പൂർണമായും വിജയിക്കും. പണംകൊടുത്ത് വാങ്ങിയ ഭൂമി ആർക്കും നഷ്ടപ്പെടില്ലെന്നും ആരും ആശങ്കപ്പെടേണ്ടെന്നും’ ബിഷപ്പ് പറഞ്ഞു.


ജനഹിത റെസിഡെൻസിന്റെ ഐക്യദാർഢ്യം


ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനഹിത റെസിഡെൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് പദയാത്ര നടത്തി. റോബിൻ മാളിയേക്കൽ, ടിനിൽ, ആതിര കിഷോർ, സെബാസ്റ്റ്യൻ പനയ്ക്കൽ എന്നിവർ നേതൃത്വം നൽകി.


മുനമ്പത്തെ ഭൂമി ആർക്കും വിട്ടുകൊടുക്കില്ല


തങ്ങളുടെ ഭൂമി ആർക്കും വിട്ടുകൊടുക്കാൻ സാധ്യമല്ലെന്ന് കൊച്ചി പാഷനിസ്റ്റ് സഭയിലെ ഫാ. മെജോ നെടുംപറമ്പിൽ പറഞ്ഞു. ഫാ. ജിതിൻ ഒളാട്ടുപുറത്ത്, ഫാ. രാജൻ എന്നിവർ പ്രസംഗിച്ചു.


ചെറായി മർച്ചന്റ്‌സിന്റെപിന്തുണ


ഭൂസമരത്തിന് ചെറായി മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്രകടനമായി എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അസോസിയേഷൻ പ്രസിഡന്റ് എ.കെ. മോഹനൻ,ജനറൽ സെക്രട്ടറി കെ.ഡി. ഇന്ദ്രജിത്ത്, ട്രഷറർ ബി. മോഹനൻ, വൈസ് പ്രസിഡന്റ് കെ.സി. ബാബു, സെക്രട്ടറിമാരായ സുരേഷ്, ഗോപിനാഥ്, രാജി അംബരീഷ്, ജില്ലാ വനിതാവിങ്‌ സെക്രട്ടേറിയറ്റ് അംഗം ജിഷാ രമേഷ് എന്നിവർ പങ്കെടുത്തു.


ആശങ്ക അകറ്റണം- യോഗക്ഷേമസഭ


കൊച്ചി : കുടിയിറക്കൽ ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻറ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു. മുനമ്പം സമരപ്പന്തലിൽ ഐക്യദാർഢ്യ പ്രഖ്യാപനത്തിനെത്തിയ ഇരുനൂറിലധികം യോഗക്ഷേമസഭാ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കൊടുപ്പുന്നകൃഷ്ണൻ പോറ്റി, വനിതാ പ്രസിഡൻറ് മല്ലിക നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2