കാൻസർ രോഗികൾക്ക് കേശദാനവുമായി സെയ്ന്റ് സേവ്യേഴ്‌സിലെ 28 വിദ്യാർഥിനികൾ

കാൻസർ രോഗികൾക്ക് കേശദാനവുമായി സെയ്ന്റ് സേവ്യേഴ്‌സിലെ 28 വിദ്യാർഥിനികൾ
കാൻസർ രോഗികൾക്ക് കേശദാനവുമായി സെയ്ന്റ് സേവ്യേഴ്‌സിലെ 28 വിദ്യാർഥിനികൾ
Share  
2024 Nov 20, 09:27 AM
VASTHU
MANNAN

നെടുങ്കണ്ടം : അർബുദം കവർന്നെടുത്ത പലരുടെയും ആത്മവിശ്വാസം തിരികെക്കൊടുക്കാൻ തങ്ങളുടെ മുടിയിഴകൾ മുറിച്ചുകൊടുത്തിരിക്കുകയാണ് 28 വിദ്യാർഥിനികൾ. കാൻസർരോഗ ചികിത്സയ്ക്കിടയിൽ മുടി നഷ്ടപ്പെട്ട രോഗികൾക്ക് തലമുടി മുറിച്ചുനൽകി മാതൃകയായിരിക്കുകയാണ് ഇടുക്കി ചെമ്മണ്ണാർ സെയ്‌ന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ 28 വിദ്യാർഥിനികൾ.


സ്‌കൂളിലെ അഞ്ചുമുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർഥിനികളാണ് മുടി മുറിച്ചുനൽകിയത്. ഇവരോടൊപ്പം ഒരു അധ്യാപികയും ഒരു കുട്ടിയുടെ മാതാവും മുടി മുറിച്ചുനൽകി.


സ്‌കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആദ്യം 11 കുട്ടികളാണ് കേശദാനത്തിന് സന്നദ്ധത അറിയിച്ചത്. എന്നാൽ, പരിപാടി നടക്കുന്നതിനിടെ 17 പേർകൂടി മുടി ദാനംചെയ്യാൻ അധ്യാപകരോട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. മുരിക്കാശ്ശേരിക്കടുത്ത് രാജമുടിയിൽ പ്രവർത്തിക്കുന്ന എസ്.എച്ച്. കോൺഗ്രിഗേഷനിലെ സന്ന്യാസിനിമാരാണ് മുടി സ്‌കൂളിലെത്തി ശേഖരിച്ചത്. ഇവർ മുടി തൃശ്ശൂർ അമല ആശുപത്രിയിലെ ഹെയർ ഡൊണേഷൻ സെല്ലിന് കൈമാറും. ഈ മുടി ഉപയോഗിച്ച് ഇവിടെനിന്ന്‌ വിഗ്ഗ് നിർമിച്ച് മുടി നഷ്ടമായ കാൻസർ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യും.


കാൻസർ രോഗികൾക്ക് സഹതാപമല്ല സഹായമാണ് വേണ്ടത് എന്ന ചിന്തയാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്ന് കുട്ടികൾ പറഞ്ഞു. വിദ്യാർഥിനികൾ ഏറെ താത്‌പര്യത്തോടെയാണ് ഉദ്യമത്തിൽ പങ്കുചേർന്നതെന്നും നിരവധി കുട്ടികളാണ് കേശദാനത്തിന് സന്നദ്ധരായി വീണ്ടും തങ്ങളെ സമീപിച്ചതെന്ന് സ്‌കൂൾ മാനേജർ ഫാ.ഫ്രാൻസീസ് ചുനയംമാക്കൽ പറഞ്ഞു. അസി.മാനേജർ ഫാ.ജോൺ ബോസ്‌കോ, പ്രിൻസിപ്പൽ ജോയി കെ.ജോസ്, പ്രഥമാധ്യാപകൻ വി.ജെ. ബിജു, അധ്യാപകർ, രക്ഷാകർത്താക്കൾ, പി.ടി.എ. ഭാരവാഹികൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2