പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും 25000 പോസ്റ്റ് കാർഡ് അയയ്ക്കും

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും 25000 പോസ്റ്റ് കാർഡ് അയയ്ക്കും
പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും 25000 പോസ്റ്റ് കാർഡ് അയയ്ക്കും
Share  
2024 Nov 20, 09:26 AM
VASTHU
MANNAN

ചെറുതോണി : ദളിത് ആദിവാസി സംയുക്ത സമിതി ജില്ലാ നേതൃയോഗം ചെറുതോണിയിൽ നടന്നു. സി.എസ്.ഡി.എസ്. സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി ഉദ്ഘാടനംചെയ്തു. കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ അധ്യക്ഷനായി. ഡിസംബർ 10-ന് ദളിത്-ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ സാഗരത്തിന്റെ ഭാഗമായി 25-ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും 25000 തപാൽ കാർഡുകൾ അയയ്ക്കുമെന്ന് ലീലാമ്മ ബെന്നി പറഞ്ഞു.


പട്ടികവിഭാഗ സംവരണത്തിൽ ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധിയിലൂടെ മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനെതിരേ കേന്ദ്രം നിയമം നിർമിക്കണമെന്നും സംസ്ഥാനങ്ങൾ ധൃതിപിടിച്ച് വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടാണ് കത്തയയ്ക്കുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തുമെന്നും ലീലാമ്മ പറഞ്ഞു. കെ.പി.എം.എസ്. സെക്രട്ടേറിയറ്റ് അംഗം സാബു കൃഷ്ണൻ, കെ.കെ.സുശീലൻ, ശിവൻ കോഴിക്കമാലി, സണ്ണി കണിയാമറ്റം, മോബിൻ ജോണി, മനോജ് കുമളി എന്നിവർ സംസാരിച്ചു.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2