കൂടാളി : താറ്റ്യോട് കണ്ണൻകുന്ന് മെട്ടയിൽ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന സി.എൻ.ജി. വാതകം ചോർന്നു. ലോറി ഡ്രൈവർ വാഹനം നിർത്തി എല്ലാ സിലിൻഡറുകളുടെയും വാൽവ് പൂട്ടി നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കൂടാളിയിലെ ഗ്യാസ് സ്റ്റേഷനിൽനിന്ന് വാതകം നിറച്ച് വിതരണകേന്ദ്രങ്ങളിൽ ലോറിയിൽ കൊണ്ടുപോകുകയായിരുന്നു.
കണ്ണൻകുന്ന് മെട്ടയിലെത്തിയപ്പോൾ ഗ്യാസ് സിലിൻഡറിൽനിന്ന് വൻ ശബ്ദത്തിൽ പുക ഉയർന്നതോടെയാണ് ഡ്രൈവർ ലോറി നിർത്തിയത്.
ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി. വാതകം ചോർന്നതാണെന്ന് മനസ്സിലായപ്പോൾ പലരും രക്ഷപ്പെടാനുള്ള ശ്രമത്തിലായി. തുടർച്ചയായുള്ള വൻ ശബ്ദം കേട്ട് ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ ഓടിയെത്തി. ഇതിനിടെയാണ് ഡ്രൈവർ സിലിൻഡറുകളുടെ വാൽവ് പൂട്ടിയത്.
ഭാരംകുറഞ്ഞ സി.എൻ.ജി. വാതകം അന്തരീക്ഷത്തിൽ ഉയർന്ന് പോകുമെന്നും തീ പടർന്ന് പിടിക്കില്ലെന്നും വിതരണച്ചുമതലയിലുള്ള മാനേജർ ജാബിർ നാട്ടുകാരെ അറിയിച്ചു. ഇതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്.
പഞ്ചായത്ത് അംഗങ്ങളായ സി. മനോഹരൻ, കെ.പി. ജലജ എന്നിവർ സ്ഥലത്തെത്തി. വാതകം ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് മാനേജർ ജാബിർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group