കെ.​എ​സ്.​ഇ.​ബി​ ​ വാ​ങ്ങി​ക്കൂ​ട്ടി​യ​ കോടികളുടെ എൽ.ഇ.ഡി ബൾബുകൾ പാഴായി

കെ.​എ​സ്.​ഇ.​ബി​ ​ വാ​ങ്ങി​ക്കൂ​ട്ടി​യ​ കോടികളുടെ എൽ.ഇ.ഡി ബൾബുകൾ പാഴായി
കെ.​എ​സ്.​ഇ.​ബി​ ​ വാ​ങ്ങി​ക്കൂ​ട്ടി​യ​ കോടികളുടെ എൽ.ഇ.ഡി ബൾബുകൾ പാഴായി
Share  
2024 Nov 19, 07:35 PM
VASTHU
MANNAN

തിരുവനന്തപുരം: ജനങ്ങൾക്ക് വിതരണം ചെയ്യാനായി കെ.എസ്.ഇ.ബി വാങ്ങിക്കൂട്ടിയ എൽ.ഇ.ഡി ബൾബുകൾ ഓഫീസുകളിൽ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടു. ഇതോടെ, സുസ്ഥിര ഉൗർജ്ജ നയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഫിലമെന്റ് രഹിത കേരളംപദ്ധതി കെ.എസ്.ഇ.ബിക്ക് ബാദ്ധ്യതയായി. 54.88കോടിരൂപയാണ് ചെലവാക്കിയത്.

പദ്ധതിയുമായി സഹകരിച്ച വകയിൽ എനർജി മാനേജ്മെന്റ് സെന്ററിന് 7.36കോടിരൂപയും കൊടുക്കാനുണ്ട്.

ഉൗർജ്ജ കേരള മിഷന്റെ ഭാഗമായിവാങ്ങിക്കൂട്ടിയ 1.17കോടി എൽ.ഇ.ഡി.ബൾബുകളിൽ 2.19 ലക്ഷവും ഡൊമസ്റ്റിക് ലൈറ്റിംഗ് എഫിഷ്യന്റ് പ്രോഗ്രാമിന്റെ ഭാഗമായി വാങ്ങിയ 1.83 ലക്ഷം എൽ.ഇ.ഡി.ബൾബുകളിൽ 81000 എണ്ണവുമാണ് കെട്ടികിടക്കുന്നത്.


മൂന്ന് വർഷത്തെ ഗ്യാരന്റി കാലാവധി ഈ വർഷം ഒക്ടോബർ 31ന് അവസാനിച്ചു.എൽ.ഇ.ഡിയിലേക്ക് ജനങ്ങളെ ആകർപ്പിക്കാൻ വീടുകളിൽ നിന്ന് പഴയ സി.എഫ്.എൽ,ഇൻകാൻഡസെന്റ് ബൾബുകൾ കെ.എസ്.ഇ.ബിയുടെ ഓഫീസുകളിൽ ശേഖരിച്ചിരുന്നു. ഇവ സംസ്ക്കരിക്കാൻ ബൾബ് ഒന്നിന് അഞ്ചുരൂപ നിരക്കിൽ വാങ്ങിയിട്ടുണ്ട്. പക്ഷെ, ഒന്നും ചെയ്തില്ല. കെട്ടിക്കിടക്കുന്ന എൽ.ഇ.ഡി ബൾബുകൾ അങ്കണവാടികൾ, ദാരിദ്രരേഖയ്ക്ക് താഴെയുള്ള 50 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തും രണ്ട് എൽ.ഇ.ഡി.വാങ്ങാൻ തയ്യാറാവുന്നവർക്ക് ഒരെണ്ണം സൗജന്യമായി നൽകിയും ഇവ നീക്കം ചെയ്യാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.


2018ൽ തുടങ്ങിയതാണ് ഫിലമെന്റ് രഹിത കേരളംപദ്ധതി. 2018 നവംബർ മുതൽ കോംപാക്ട് ഫ്ളൂറസെന്റ് ലൈറ്റുകളും (സി.എഫ്.എൽ), ഇൻകാൻഡസെന്റ് (ഫിലമെന്റ്) ബൾബുകളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനും എല്ലാവരും എൽ.ഇ.ഡി.ബൾബുകൾ ഉപയോഗിച്ചാൽ മതിയെന്ന് നിബന്ധന കൊണ്ടുവരാനുമായിരുന്നു തീരുമാനം.

മൂന്ന് വർഷത്തെ ഗ്യാരന്റിയിൽ ക്രോംപ്റ്റൺ ഗ്രീവ്സ് പോലുള്ള സ്വകാര്യസ്ഥാപനങ്ങളിൽ നിന്നാണ് കോടികൾ ചെലവഴിച്ച് എൽ.ഇ.ഡി.വാങ്ങിയത്. 80 ലക്ഷം ഗാർഹിക ഉപഭോക്താൾക്ക് പഴയ ബൾബുകൾക്ക് പകരം സൗജന്യനിരക്കിൽ എൽ.ഇ.ഡി.നൽകാനായിരുന്നു തീരുമാനം.

തെരുവുവിളക്കുകളിൽ ലൈറ്റ് എമിറ്റിങ് ഡയോഡ് (എൽ.ഇ.ഡി) ബൾബുകൾ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു.ഫിലമെന്റ് രഹിത കേരള പദ്ധതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും കേരള എനർജി മനേജ്‌മെന്റ് സെന്ററും ചേർന്നാണ് നടപ്പാക്കിയത്.


ഉപഭ

േക്താക്കൾ താത്പര്യം കാട്ടിയില്ല



# 80 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ 19ലക്ഷം പേർ മാത്രമാണ് പദ്ധതിയിൽ താത്പര്യം കാട്ടിയത്. കെ.എസ്.ഇ.ബി 65 രൂപയ്ക്ക് കൊടുക്കാൻ ലക്ഷ്യമിട്ട എൽ.ഇ.ഡി.യുടെ വില പൊതുവിപണിയിൽ 50രൂപയിലേക്ക് താഴുകയും ചെയ്തു. ഇതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.

# എൽ.ഇ.ഡി ബൾബുകൾ ഊർജ കാര്യക്ഷമതയുള്ളതും മാലിന്യത്തിന്റെ തോത് വളരെ കുറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഫിലമെന്റ് ബൾബുകളിൽ മെർക്കുറി മൂലകം അടങ്ങിയിരിക്കുന്നു.

അത് തകരുമ്പോൾ പ്രകൃതിയിൽ മലിനീകരണം ഉണ്ടാക്കുമെന്നായിരുന്നു വാദം.

# ഒൻപത് വാട്ട് എൽ.ഇ.ഡി ബൾബുകളാണ് സർക്കാർ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്. 2018ൽ കാസർകോട് ജില്ലയിലെ പീലിക്കോട് പൂർണമായും രാജ്യത്തെ ആദ്യത്തെ ഫിലമെന്റ് രഹിതമായ പഞ്ചായത്തായി മാറുകയും ചെയ്തു.പിന്നാലെയാണ് സംസ്ഥാനം മുഴുവൻ നടപ്പാക്കാൻ കോടികൾ വകയിരുത്തിയത്.

soar-we-lux

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2