രേഖകളില്ലാതെ കടത്തിയ 50.96 ലക്ഷം രൂപ പിടികൂടി
Share
വടക്കഞ്ചേരി : രേഖകളില്ലാതെ കെ.എസ്.ആർ.ടി.സി. ബസിൽ കടത്തുകയായിരുന്ന 50.96 ലക്ഷംരൂപ വടക്കഞ്ചേരി പോലീസും ഹൈവേപോലീസും ചേർന്ന് പിടികൂടി.
മഹാരാഷ്ട്ര സങ്കിൽ ചന്ദ്രകാന്ത് പ്രതാപ് (32) ആണ് പണം കൊണ്ടുവന്നത്. ബുധനാഴ്ചരാവിലെ പത്തരയോടെ പന്നിയങ്കര ടോൾപ്ലാസയ്ക്കുസമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.
തൃശ്ശൂരിൽ സ്വർണക്കച്ചവടത്തിനായി ബെംഗളൂരുവിൽനിന്ന് പണം കൊണ്ടുപോവുകയായിരുന്നെന്ന് ചന്ദ്രകാന്ത് മൊഴിനൽകിയതായി വടക്കഞ്ചേരിപോലീസ് പറഞ്ഞു. തുടർനടപടികൾക്കായി പണം ആദായനികുതിവകുപ്പിന് കൈമാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group