സമർപ്പൺ പദ്ധതിയുമായി പാലോറ എൻ.എസ്.എസ്. യൂണിറ്റ്
Share
ഉള്ളിയേരി : കിടപ്പുരോഗികൾക്കും വേദനയനുഭവിക്കുന്നവർക്കും സാന്ത്വനമായി പാലോറ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വൊളന്റിയർമാരുടെ സമർപ്പൺ പദ്ധതി. ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിന്റെയും കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 100 വൊളന്റിയർമാർ 560 വീടുകൾ സന്ദർശിച്ച് കിടപ്പുരോഗികളെ പരിചരിക്കുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ വിൻസന്റ് ജോർജ് അധ്യക്ഷനായി. പാലിയേറ്റീവ് കെയർ നഴ്‌സ് എം.കെ. പ്രജില വൊളന്റിയർമാർക്ക് പരിശീലനം നൽകി. ടി.കെ. മുരളീധരൻ, കെ. സുജിത് കുമാർ, പി. അനുജ, പ്രോഗ്രാം ഓഫീസർ സി.എം. ഹരിപ്രിയ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group