രാമനാട്ടുകര : കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയിൽ ചാലിയാറിന് കുറുകെ നിർമിക്കുന്ന അറപ്പുഴയിലെ രണ്ടാമത്തെ പാലത്തിന്റെ നിർമാണം നവംബർ അവസാനം പൂർത്തിയാകും. പാലത്തിന്റെ ഗർഡറുകൾ എല്ലാം സ്ഥാപിച്ചു കഴിഞ്ഞു. ഉപരിതലം കോൺക്രീറ്റ് ചെയ്യുന്നതിനുള്ള ഷീറ്റ് പാകലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഒൻപത് തൂണുകളിൽ എട്ട് സ്പാനിൽ നിർമിക്കുന്ന പാലത്തിനു 287 മീറ്റർ നീളമാണുള്ളത്. കോൺക്രീറ്റിന്റെ 40 വലിയ ഗർഡറുകൾ ആണ് പാലത്തിനുള്ളത്. ഗർഡർ ലോഞ്ചർ ഉപയോഗിച്ചാണ് ഇവ മുഴുവൻ പാലത്തിൽ സ്ഥാപിച്ചത്. മാസങ്ങൾക്ക് മുൻപ് ഗർഡർ സ്ഥാപിക്കുന്നതിന്നിടെ കൂറ്റൻ ക്രെയിൻ തെന്നി വീണിരുന്നു. ചാലിയാറിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നിലവിലുള്ള പാലത്തിന്റെ തൂണിനു സമാന്തരമായിട്ടാണ് പുതിയപാലത്തിന്റെ തൂണുകളും നിർമിച്ചിരിക്കുന്നത്. 15.5 മീറ്റർ വീതിയുള്ള പാലം 2022 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്. ഗർഡർ സ്ഥാപിക്കുന്നതിനുവേണ്ടി പുഴയിൽ അഴിഞ്ഞിലം ഭാഗത്ത് മണ്ണിട്ട് നികത്തിയത് പാലം നിർമാണത്തിനുശേഷം പഴയസ്ഥിതിയിലാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group