കൊഴിഞ്ഞാമ്പാറയിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട
Share
കൊഴിഞ്ഞാമ്പാറ : തെങ്ങിൻതോപ്പിലെ ഷെഡ്‌ഡിൽ സൂക്ഷിച്ച 1,326 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എരുത്തേമ്പതി വണ്ണാമട മലയാണ്ടികൗണ്ടനൂരിലെ തെങ്ങിൻതോപ്പിൽനിന്നാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തിൽ വണ്ണാമടസ്വദേശി എ. മുരളിയെ (50) കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് സംഭവം. എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 35 ലിറ്റർ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. നിലവിൽ ഈ തോപ്പിൽ കള്ളുചെത്ത് നടക്കുന്നില്ല. മുമ്പ് ചെത്തിയിരുന്ന സമയത്തുള്ളതാണ് ഷെഡ്‌ഡ്. വെള്ളിയാഴ്ച സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 102 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിയിരുന്നു. 1,326 ലിറ്റർ സ്പിരിറ്റ് പിടികൂടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group