ഇടതുഭരണത്തോടുള്ള നിലപാട് ജനങ്ങൾ പോളിങ് ബൂത്തിൽ രേഖപ്പെടുത്തും -പിണറായി

ഇടതുഭരണത്തോടുള്ള നിലപാട് ജനങ്ങൾ പോളിങ് ബൂത്തിൽ രേഖപ്പെടുത്തും -പിണറായി
ഇടതുഭരണത്തോടുള്ള നിലപാട് ജനങ്ങൾ പോളിങ് ബൂത്തിൽ രേഖപ്പെടുത്തും -പിണറായി
Share  
2024 Nov 10, 09:16 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ചെറുതുരുത്തി : ഇടതുപക്ഷഭരണത്തോടുള്ള നിലപാട് ജനങ്ങൾ പോളിങ് ബൂത്തിൽ രേഖപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെറുതുരുത്തിയിൽ പറഞ്ഞു. ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇടതുസർക്കാരിന്‌ തുടർഭരണം ലഭിച്ചതിനുള്ള വാദങ്ങൾ ഇന്നും പ്രസക്തമാണ്.


ഗെയ്ൽ പൈപ്പ് ലൈൻ, വിഴിഞ്ഞം പദ്ധതി, ദേശീയപാതാവികസനം തുടങ്ങിയ വികസനപദ്ധതികൾ വേഗത്തിലാക്കിയത്‌ വികസനക്കാര്യങ്ങളിലെ ഇടതുപക്ഷ സമീപനംകൊണ്ടാണ്. യു.ഡി.എഫ്. ഭരണകാലത്തെ കാര്യങ്ങൾ താരതമ്യംചെയ്താൽ എല്ലാം വ്യക്തമാകും.


ഇന്ന്‌ 60 ലക്ഷം പേർക്ക്‌ പെൻഷൻ കൈമാറുന്നു, ദുരന്തങ്ങളിൽ ജനങ്ങൾക്ക്‌ കൈത്താങ്ങായി നിന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് സർക്കാർ നടപ്പാക്കും.


മുണ്ടക്കൈ, ചൂരൽമല പുനരധിവാസ വിഷയത്തിൽ കേന്ദ്രസർക്കാർ ഒരു കാര്യത്തിനും വ്യക്തമായ മറുപടി നൽകുന്നില്ലെന്നും ചെറുതുരുത്തിയിൽ വള്ളത്തോൾനഗർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത്‌ മുഖ്യമന്ത്രി പറഞ്ഞു.


യോഗത്തിൽ എം.യു. മൊയ്തീൻകുട്ടി അധ്യക്ഷനായി. സ്ഥാനാർഥി യു.ആർ. പ്രദീപ്, കെ. രാധാകൃഷ്ണൻ എം.പി., വി.എസ്. സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ഷെയ്‌ക്ക്‌ അബ്ദുൾകാദർ തുടങ്ങിയവർ പ്രസംഗിച്ചു.


വടക്കാഞ്ചേരി : വരവൂർ തളിയിൽ നടന്ന എൽ.ഡി.എഫ്. പ്രചാരണസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പുകളുടെ പറുദീസയാണ് കേരളം. ഐ.ടി. മേഖലയും കുതിക്കുന്നു. കാർഷികമേഖലയിലും മാറ്റങ്ങളുണ്ടായി.


കെ. രാധാകൃഷ്ണനെ പാർട്ടി പുതിയ മേഖലയിലേക്ക് നിയോഗിച്ചതിനെ ശ്രദ്ധേയമായ വിജയം നൽകി അംഗീകരിച്ച വോട്ടർമാർ, അഞ്ചുവർഷം ചേലക്കരയെ പ്രതിനിധാനം ചെയ്ത യു.ആർ. പ്രദീപിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഒരുമണിക്കൂർ നീണ്ട പ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എ. ഷറഫുദ്ദീൻ അധ്യക്ഷനായി.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25