സർക്കാർ ഓഫീസുകളിൽ ഹരിതചട്ട പാലനം: ജില്ലാതല ഉദ്ഘാടനം
Share
കണ്ണൂർ : കേരള എൻ.ജി.ഒ. യൂണിയൻ സർക്കാർ ഓഫീസുകളിൽ നടപ്പാക്കുന്ന ഹരിതചട്ട പാലന പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം. സി. പദ്മചന്ദ്രക്കുറുപ്പ് നിർവഹിച്ചു.
കളക്ടറേറ്റ് പരിസരത്ത് ഹരിതകേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ. സോമശേഖരൻ ഹരിതചട്ട സന്ദേശം നൽകി. ഓഫീസുകളിൽ പ്രദർശിപ്പിക്കാൻ യൂണിയൻ തയ്യാറാക്കിയ ഹരിത പെരുമാറ്റച്ചട്ടങ്ങളുടെ പോസ്റ്റർ എ.ഡി.എം. ജില്ലാ ട്രഷറി ഓഫീസർ കെ.പി. ഹൈമയ്ക്ക് നൽകി പ്രകാശനംചെയ്തു.
ജില്ലാ പ്രസിഡൻറ് പി.പി. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം. സുഷമ, സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത്, ജില്ലാ സെക്രട്ടറി എൻ. സുരേന്ദ്രൻ, ജില്ലാ ജോ. സെക്രട്ടറി കെ.പി. വിനോദൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group