നീന്തൽമത്സര വേദിക്കരികെ ലവ് പ്ലാസ്റ്റിക്‌ കാമ്പയിന് തുടക്കം

നീന്തൽമത്സര വേദിക്കരികെ ലവ് പ്ലാസ്റ്റിക്‌ കാമ്പയിന് തുടക്കം
നീന്തൽമത്സര വേദിക്കരികെ ലവ് പ്ലാസ്റ്റിക്‌ കാമ്പയിന് തുടക്കം
Share  
2024 Nov 06, 08:34 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

കോതമംഗലം : സംസ്ഥാന സ്‌കൂൾ കായികമേള നീന്തൽമത്സരം നടക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്വിമ്മിങ് പൂളും പരിസരവും പ്ലാസ്റ്റിക്‌ മാലിന്യമുക്തമാക്കാൻ മാതൃഭൂമിയും ഓർക്കല ഈസ്റ്റേണും ചേർന്ന് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് 2.0 കാമ്പയിന് തുടക്കം. ‘പുതുജീവനേകാം പുനരുപയോഗത്തിലൂടെ’ എന്ന സന്ദേശം പകർന്ന പോസ്റ്ററും ബാനറുമായി വൊളന്റിയർമാരായ കുട്ടികളും അധ്യാപകരും അണിനിരന്നു. അലക്ഷ്യമായി പ്ലാസ്റ്റിക്‌ വസ്തുക്കൾ വലിച്ചെറിയാതിരിക്കാൻ മത്സരവേദിയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക്‌ ബാഗുകൾ സ്ഥാപിച്ചുകൊണ്ടായിരുന്നു കാമ്പയിൻ.


കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് വിമുക്ത കാമ്പയിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ. നിർവഹിച്ചു. മത്സരവേദിയും പരിസരവും പ്ലാസ്റ്റിക്‌ മാലിന്യത്തിൽനിന്ന് മുക്തമാക്കാനുള്ള കുട്ടികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് എം.എൽ.എ. പറഞ്ഞു.


നഗരസഭ ആരോഗ്യകാര്യ സമിതി ചെയർമാൻ കെ.വി. തോമസ്, എ.ഇ.ഒ. കെ.ബി. സജീവ്, ഐപ്പ് മെമ്മോറിയൽ സ്‌കൂൾ പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു. മാർ ബേസിൽ സ്‌കൂൾ അധ്യാപകരായ സിജു തോമസ്, എൻ. അനിത, അഞ്ജു മത്തായി, മേഴ്‌സി മാത്യൂസ്, ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകി. സ്ഥാപിച്ച ബാഗുകളിൽ ആദ്യദിനംതന്നെ പ്ലാസ്റ്റിക്‌ കുപ്പികളും പ്ലാസ്റ്റിക്‌ കവറുകളും മിഠായി കവറുകളും നിറഞ്ഞു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL