കാക്കനാട് : തോടിനുസമീപം മിനി ലോറിയിൽ മാലിന്യം തള്ളാനെത്തിയവർ തൃക്കാക്കര നഗരസഭയുടെ പിടിയിലായി. തുതിയൂർ കാളച്ചാൽ തോടിന് അരികിൽ ചൊവ്വാഴ്ച പകലാണ് മാലിന്യവുമായി വാഹനം എത്തിയത്. നമ്പർ തിരിച്ചറിയാൻ സാധിക്കാത്തവിധം ചെളി തേച്ചാണ് വണ്ടി എത്തിയത്.
മാറമ്പിള്ളി ഭാഗത്തെ സ്വകാര്യ കമ്പനികളുടെ പ്ലാസ്റ്റിക് മാലിന്യമാണ് തുതിയൂരിൽ തള്ളാൻ കൊണ്ടുവന്നത്. ഇതിന് മുൻപും ഇവർ മാലിന്യം തള്ളാനെത്തിയപ്പോൾ പിടികൂടി പിഴ ചുമത്തിയിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് പറഞ്ഞു. അന്ന് ചുമത്തിയ പിഴ ഇതുവരെ അടച്ചിട്ടില്ല.
നഗരസഭാ ഉദ്യോഗസ്ഥർ വാഹന ഉടമയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉടമയെ കിട്ടിയിരുന്നില്ല.
തുടർച്ചയായി മാലിന്യം തള്ളിയ ലോറിയാണ് വീണ്ടും പിടിയിലായതെന്നും അധികൃതർ പറഞ്ഞു. നഗരസഭാ ആരോഗ്യവിഭാഗം വാഹനം കസ്റ്റഡിയിലെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group