നിയമം ലംഘിച്ച് മീൻപിടിച്ച മൂന്നു ബോട്ടുകൾ പിടികൂടി
Share
മുതുകുളം : അനധികൃതമായി മീൻപിടിച്ച മൂന്നു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. 12-നോട്ടിക്കൽ മൈലിനുള്ളിൽ തീരത്ത് മീൻപിടിത്തം നടത്തരുതെന്ന നിയമം ലംഘിച്ച എറണാകുളം സ്വദേശി ദാസന്റെ സെയ്ന്റ് ആന്റണി, തോപ്പുംപടി സ്വദേശി സനിലിന്റെ ഫാത്തിമ, മലപ്പുറം സ്വദേശി ഷെരീഫിന്റെ ഫാത്തിമ മോൾ എന്നീ ബോട്ടുകളാണ് പട്രോളിങ്ങിനിടെ എൻഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്തത്. ഇവരിൽനിന്ന് പിഴയീടാക്കുകയും ചെയ്തു.
തോട്ടപ്പള്ളി ഫിഷറീസ് അസി. ഡയറക്ടർ സിബി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group