പ്രിയങ്കാ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

പ്രിയങ്കാ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
പ്രിയങ്കാ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
Share  
2024 Oct 22, 07:13 AM
VASTHU
MANNAN
laureal

കല്പറ്റ : യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ പത്രികാ സമർപ്പണത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി എം. പി. യുമെത്തും.


ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കല്പറ്റ പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്തുനിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ കളക്ടർക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കും.


കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാരുൾപ്പെടെയെത്തുമെന്നാണ് അറിയുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രിയങ്കാ ഗാന്ധി സന്ദർശിച്ചു.


(കടപ്പാട്: മാതൃഭൂമി ന്യൂസ്‌)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2