കരൂപ്പടന്ന പാലത്തിനുസമീപം മാലിന്യം തള്ളൽ രൂക്ഷം

കരൂപ്പടന്ന പാലത്തിനുസമീപം മാലിന്യം തള്ളൽ രൂക്ഷം
കരൂപ്പടന്ന പാലത്തിനുസമീപം മാലിന്യം തള്ളൽ രൂക്ഷം
Share  
2024 Oct 22, 07:10 AM
VASTHU
MANNAN
laureal

കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെയും കൊടുങ്ങല്ലൂർ നഗരസഭയുടെയും അതിർത്തിയിലുള്ള കരൂപ്പടന്ന പാലത്തിന്റെ സമീപത്തായി പ്ലാസ്റ്റിക് മാലിന്യം, കുപ്പികൾ, ഡയപ്പറുകൾ, ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ ചാക്കുകളിലാക്കിയും അല്ലാതെയും കൊണ്ടുവന്നിടുന്നു. പുഴയിലേക്കും സമീപത്തെ കുറ്റിക്കാടുകളിലേക്കും എറിയുന്ന മാലിന്യക്കിറ്റുകൾ റോഡിലേക്കുവീഴുക പതിവാണ്. മാലിന്യം റോഡരികിൽ നിറയുന്നത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകാൻ കാരണമാകുന്നുണ്ട്.


പാലത്തിനുസമീപം കുറ്റിച്ചെടികൾ നിറയുന്നത് മാലിന്യം തള്ളാൻ കൂടുതൽ സൗകര്യമാകുന്നു. കുറ്റിക്കാടുകൾ കൂടുന്ന അവസരത്തിൽ അധികൃതർ വെട്ടിവൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം ഇട്ടുപോകുന്നതിനു കുറവുണ്ടായിട്ടില്ല.

നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, മാലിന്യം ഇടുന്നവരെ കണ്ടെത്തി അർഹമായ ശിക്ഷാനടപടികൾ സ്വീകരിക്കുക, രാത്രികാല പോലീസ് പട്രോളിങ് ഊർജിതമാക്കുക എന്നിവയിലൂടെ ഒരു പരിധിവരെ മാലിന്യം തള്ളൽ ഇല്ലാതാക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ കരുതുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2