20 വർഷം മുൻപുള്ള സ്റ്റാഫ്‌ പാറ്റേൺ മാറ്റണം -ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ

20 വർഷം മുൻപുള്ള സ്റ്റാഫ്‌ പാറ്റേൺ മാറ്റണം -ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ
20 വർഷം മുൻപുള്ള സ്റ്റാഫ്‌ പാറ്റേൺ മാറ്റണം -ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ
Share  
2024 Oct 22, 07:04 AM
VASTHU
MANNAN
laureal

കണ്ണൂർ : 20 വർഷം മുൻപുള്ള സ്റ്റാഫ്‌ പാറ്റേൺ പുനർനിർണയിക്കണമെന്നും ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്നും കേരള ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.


വ്യത്യസ്ത രീതിയിലുള്ള അധികജോലികളും മറ്റു വിഭാഗത്തിന്റെ ജോലികളും നിലവിൽ ജീവനക്കാർ ഏറ്റെടുക്കുന്നു. എന്നിട്ടും ജീവനക്കാരുടെ ഘടന മാറുന്നില്ല. ഒഴിവുകൾ നികത്തുന്നുമില്ല. വിവരശേഖരണവുമായി ബന്ധപ്പെട്ട പോർട്ടലുകൾ കൈകാര്യം ചെയ്യുന്നവരായതിനാൽ കംപ്യൂട്ടർ, ഇന്റർനെറ്റ്‌ സൗകര്യം എന്നിവ എല്ലാ സബ്‌സെന്ററുകളിലും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.


കെ.വി.സുമേഷ് എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വിനോദിനി റോയ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.എം.ഒ. ഡോ. പീയുഷ് എം.നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി. സംസ്ഥാന ജന. സെക്രട്ടറി പി.കെ.ജയശ്രീ, ഡോ. ജി.അശ്വിൻ, ഡോ. കെ.സി.സച്ചിൻ, ടി.ജി.പ്രീത, കെ.വി.രവീന്ദ്രൻ, കെ.റോയ് ജോസഫ്‌, എം.രവീന്ദ്രൻ, ജയാ സാജു, എം.ജി.ശാലിനി, ഇ.റോജ, ഇ.പി.ഷീല എന്നിവർ സംസാരിച്ചു. വിരമിച്ച സഹപ്രവർത്തകരെ ആദരിച്ചു.


ഭാരവാഹികൾ: വിനോദിനി റോയ് (പ്രസി.), കെ.പി.ചിത്ര, ഇ.പി.ആയിഷ (വൈസ് പ്രസി.), ഇ.റോജ (സെക്ര.), പി.ഡി.മോളി, ഇ.ബി.ഷീല (ജോ. സെക്ര.), എം.ജി.ശാലിനി (ഖജാ.), ജയ സാജു (രക്ഷാധികാരി).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2