എല്ലാ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് ഒരുക്കും -മന്ത്രി ജെ. ചിഞ്ചുറാണി

എല്ലാ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് ഒരുക്കും -മന്ത്രി ജെ. ചിഞ്ചുറാണി
എല്ലാ ബ്ലോക്കിലും വെറ്ററിനറി ആംബുലൻസ് ഒരുക്കും -മന്ത്രി ജെ. ചിഞ്ചുറാണി
Share  
2024 Oct 22, 06:56 AM
VASTHU
MANNAN
laureal

തൃപ്രയാർ : ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിന് സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ വലപ്പാട് മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സി.സി. മുകുന്ദൻ എം.എൽ.എ. അധ്യക്ഷനായി.


മൃഗാശുപത്രിക്ക് 56 വർഷംമുൻപ് സ്ഥലം സൗജന്യമായി നൽകിയ എൻ.ടി. രാമന്റെ കുടുംബത്തെയും മികച്ച ക്ഷീരകർഷകരെയും മുൻ വെറ്ററിനറി സീനിയർ സർജൻ ഡോ. സിൽവനെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് എന്നിവർ മുഖ്യാതിഥികളായി. വലപ്പാട് ഗ്രാമപ്പഞ്ചായത്ത് അസി. എൻജിനീയർ ടി.ജെ. വിനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിക്ക്, വൈസ് പ്രസിഡന്റ് വി.ആർ. ജിത്ത്, ബിജോഷ് ആനന്ദൻ, മല്ലികാ ദേവൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജെസി സി. കാപ്പൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജിതേന്ദ്രകുമാർ, വലപ്പാട് പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ, വലപ്പാട് സീനിയർ വെറ്ററിനറി സർജൻ ഡോ. ജെറി തോമസ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2