വൃക്ക മാറ്റിവെയ്ക്കാൻ കാരുണ്യയാത്രയുമായി ഹൈറേഞ്ച് ബസ് സൗഹൃദസംഘം

വൃക്ക മാറ്റിവെയ്ക്കാൻ കാരുണ്യയാത്രയുമായി ഹൈറേഞ്ച് ബസ് സൗഹൃദസംഘം
വൃക്ക മാറ്റിവെയ്ക്കാൻ കാരുണ്യയാത്രയുമായി ഹൈറേഞ്ച് ബസ് സൗഹൃദസംഘം
Share  
2024 Oct 22, 06:52 AM
VASTHU
MANNAN
laureal

കട്ടപ്പന : വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ചപ്പാത്ത് മരുതുംപേട്ട പുത്തൻവീട്ടിൽ മധുവിന്റെ ചികിത്സയ്ക്ക് ധനസമാഹരണത്തിനായി കാരുണ്യയാത്ര നടത്തി നാലുബസുകൾ. ദീർഘകാലം കട്ടപ്പനയിൽ ബസ് ഡ്രൈവറായിരുന്ന മധു കുറച്ചുനാളുകളായി വൃക്കകൾ തകരാറിലായി ചികിത്സയിലാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ ജീവൻ നിലനിർത്തിവരുന്നത്.


വൃക്ക മാറ്റിവെച്ചില്ലെങ്കിൽ മധുവിന്റെ ജീവൻ അപകടത്തിലാണെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. നവംബർ 26-ന് മധു കൊച്ചിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. മധുവിന്റെ ഭാര്യ സരിതയാണ് വൃക്ക നൽകുന്നത്. ചികിത്സയ്ക്കും തുടർച്ചെലവുകൾക്കും പണം കണ്ടെത്താൻ കുടുംബത്തിന് കഴിയുന്ന അവസ്ഥയല്ല. ഇതോടെ കട്ടപ്പന-അടിമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ മോട്ടോഴ്‌സ്, തോപ്രാംകുടി-കട്ടപ്പന-ഉപ്പുതറ റൂട്ടിലൊടുന്ന ഗുരുദേവ്, വളകോട്-കട്ടപ്പന-നെടുങ്കണ്ടം റൂട്ടിൽ സർവീസ് നടത്തുന്ന കുട്ടിമാളു, മേപ്പാറ-കട്ടപ്പന-കമ്പംമെട്ട് റൂട്ടിലോടുന്ന നാരായണൻ എന്നീ ബസുകളാണ്‌ കാരുണ്യയാത്ര നടത്തിയത്.


കട്ടപ്പന പുതിയ ബസ്‌സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഹൈറേഞ്ച് ബസ് സൗഹൃദസംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, ഭാരവാഹികളായ സി. മോൻസി, പി.വി. ബിജു, ബിജു ചാക്കോ, സജിമോൻ തോമസ്, ബെന്നി കരുണാപുരം തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2