നെയ്യാറ്റിൻകര കോമളത്തെ അനുസ്മരിച്ചു;സ്മാരകം സ്ഥാപിക്കുമെന്ന് നഗരസഭ

നെയ്യാറ്റിൻകര കോമളത്തെ അനുസ്മരിച്ചു;സ്മാരകം സ്ഥാപിക്കുമെന്ന് നഗരസഭ
നെയ്യാറ്റിൻകര കോമളത്തെ അനുസ്മരിച്ചു;സ്മാരകം സ്ഥാപിക്കുമെന്ന് നഗരസഭ
Share  
2024 Oct 22, 06:45 AM
VASTHU
MANNAN
laureal

നെയ്യാറ്റിൻകര : മലയാള ചലച്ചിത്രത്തിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളത്തിന്റെ സ്മരണ നിലനിർത്താനായി സ്മാരകം സ്ഥാപിക്കുമെന്ന് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ പറഞ്ഞു.


നഗരസഭയുടെയും സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നെയ്യാറ്റിൻകര കോമളം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.


കോമളത്തിന്റെ സ്മരണ നിലനിർത്തുന്ന സ്മാരകം ജനകീയ സഹകരണത്തോടെ നഗരസഭ നടപ്പിലാക്കുമെന്നും പി.കെ.രാജമോഹനൻ വ്യക്തമാക്കി. സ്വദേശാഭിമാനി കൾച്ചറൽ സെന്റർ പ്രസിഡന്റ്കെ.വിനോദ്‌ സെൻ അധ്യക്ഷനായി.


നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് പ്രദീപ് സംസാരിച്ചു.


കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, ഗ്രാമം പ്രവീൺ, ഷിബുരാജ് കൃഷ്ണ, മഞ്ചത്തല സുരേഷ്, പ്രസന്നകുമാർ, എൻ.എസ്.സുമേഷ് കൃഷ്ണൻ, സജിലാൽ, രാമചന്ദ്രൻ, എൻ.ആർ.സി.നായർ, രവീന്ദ്രൻ നായർ, മണലൂർ ശിവ പ്രസാദ്, മണികണ്ഠൻ മണലൂർ, വിനോദ്, സഞ്ജയ് കുമാർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2