രാജ്യത്തെഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്‌കർ ദേശീയ പുരസ്‌കാരം ജുനൈദ് കൈപ്പാണിയ്ക്ക്

രാജ്യത്തെഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്‌കർ ദേശീയ പുരസ്‌കാരം ജുനൈദ് കൈപ്പാണിയ്ക്ക്
രാജ്യത്തെഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്‌കർ ദേശീയ പുരസ്‌കാരം ജുനൈദ് കൈപ്പാണിയ്ക്ക്
Share  
2024 Oct 21, 08:19 PM
VASTHU
MANNAN
laureal

ജുനൈദ് കൈപ്പാണി

പുരസ്‌കാര നിറവിൽ !!


ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള 

ബാബ സാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനാവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 

ജുനൈദ് കൈപ്പാണിയെ

ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.


കേരള ഗതാഗത വകുപ്പുമന്ത്രി കെ.ബി.ഗണേഷ് കുമാർ പൊന്നാടയണിച്ചു.ഡി. ഷാജി അധ്യക്ഷതവഹിച്ചു.

ശരത് ബച്ചെ ഗൗഡ എം.എൽ.എ.,കർണാടക മുൻമന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണൽ കമ്മിഷണർ ഗോപകുമാർ, കേരള സമാജം പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ, ജനറൽസെക്രട്ടറി റജികുമാർ, പി.വി.എൻ. ബാലകൃഷ്ണൻ, ഒ.കെ. അനിൽ കുമാർ,സി. ഗോപിനാഥ്,ജെയ്‌ജോ ജോസഫ്,സുരേഷ് കുമാർ,വിന്നി രവീന്ദ്രൻ,ജിജു സിറിയക്,കെ ശകുന്തള തുടങ്ങിയവർ സംബന്ധിച്ചു.

ju
jj

ജുനൈദ് കൈപ്പാണിയെ 

ഖാദി ഗ്രാമവ്യവസായ

ബോർഡ് ആദരിച്ചു 


കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടിയിൽവെച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്-ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ രാജ്യത്തെഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ ആദരിച്ചു.

ജില്ലാ ഖാദി ബോര്‍ഡ് പ്രൊജക്ട് ഓഫീസര്‍ എം ആയിഷ,

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ കെ.സുമ, ഗ്രാമ വ്യവസായ ഓഫീസര്‍ എം.അനിത, കല്‍പ്പറ്റ ഖാദി ഷോറൂം മാനേജര്‍ ദിലീപ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ഷൈജു അബ്രഹാം എന്നിവര്‍ സംസാരിച്ചു.


capture_1729520929

ലൂയിസ് മൗണ്ട് അധികൃതർ ജുനൈദ് കൈപ്പാണിയെ ആദരിച്ചു 


ചെന്നലോട്: വയനാട്ടിലെ ആദ്യത്തെ മാനസികാരോഗ്യ കേന്ദ്രമായ ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അധികൃതർ ചേർന്ന് 

രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള 

ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാരത്തിന് അർഹനായ 

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ജുനൈദ് കൈപ്പാണിയെ ആദരിച്ചു.

സിസ്റ്റർ റോസ് മാതൃൂ, അൻവിൻ സോയി, സിസ്റ്റർ ജോൺസി, ജിനേഷ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു

capture_1729521049

ജുനൈദ് കൈപ്പാണിയെ നെഹ്റു യുവകേന്ദ്ര അനുമോദിച്ചു 


ചീപ്പാട്: രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള 

ബാബ സാഹിബ്‌ അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 

ജുനൈദ് കൈപ്പാണിയെ 

തൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ വെച്ച് 

നെഹ്‌റു യുവകേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് ആദരിച്ചു.

സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ 

ക്ലബ് സെക്രട്ടറി എ.കെ ലികേഷ് അധ്യക്ഷത വഹിച്ചു.അതോടൊപ്പം നടന്ന അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണ പരിപാടികളുടെ ഭാഗമായുള്ളപ്രകൃതിസൗഹൃദ സന്ദേശ ബോധവത്കരണ ക്ലാസിനു എസ്.എം പ്രമോദ് മാസ്റ്റർ നേതൃത്വം നൽകി.

ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി നടത്തുന്ന നീന്തൽ പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും ജുനൈദ് കൈപ്പാണി നിർവഹിച്ചു.

മുരളീധരൻ പി.കെ,അജേഷ് എം.യു, മുഹമ്മദലി എം,നജുമുദീൻ കെ തുടങ്ങിയവർ സംസാരിച്ചു

capture_1729521283

പത്മശ്രീ ചെറുവയൽ രാമൻ ജുനൈദ് കൈപ്പാണിയെ ആദരിച്ചു 



കൂനംതേക്ക്: രാജ്യത്തെജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള 

ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാര ജേതാവ് 

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 

ജുനൈദ് കൈപ്പാണിയെ 

പത്മശ്രീ ചെറുവയൽ രാമൻ ആദരിച്ചു.

കൂനംതേക്ക് റോസ് വാലി റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹസദസ്സിൽ വെച്ചായിരുന്നു ആദരം.

പരസ്പരം പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെയും ആശീർവാദത്തിന്റെയും പ്രചോദനത്താൽ എല്ലാവരും ഒരുമിച്ച് സമഗ്രമായ വികസനവും,സഹിഷ്ണുതയും, സകലരേയും ഉൾക്കൊള്ളുന്നതും പരസ്പരം മനസ്സിലാക്കുന്നതുമായ ഒരു സമാധാനത്തിന്റെ സംസ്കാരം പ്രോൽസാഹിപ്പിക്കണമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

റോസ് വാലിയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കുട്ടി തടത്തിൽ അധ്യക്ഷത വഹിച്ചു.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശോഭന സുകു,

കെ.ജെ പോൾ,സിൽജ ജോസ്,പി.എൻ ശിവാനന്ദൻ,കെ 

സലീൽ മാസ്റ്റർ 

തുടങ്ങിയവർ സംസാരിച്ചു

whatsapp-image-2024-10-21-at-19.41.21_739bb92b

ജുനൈദ് കൈപ്പാണിക്ക് ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം 


കണ്ണൂർ : സാംസ്കാരിക പ്രവർത്തകനും സിനിമാതാരവും ആയിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതു പ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്. 

25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ഒക്ടോബർ 27 ന് ഞായറാഴ്ച 3 മണിക്ക് 

കണ്ണൂരിൽ വെച്ച് നടക്കുന്ന 

ചടങ്ങിൽ വച്ച് 

ഡോ.വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിക്കും..

മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ പൊതുപ്രവർത്തന ശൈലിയും തദ്ദേശ സ്ഥാപന ജനപ്രതിനിധിയെന്ന നിലയിലുള്ള ക്രിയാത്മക ഇടപെടലുകളുമാണ് പുരസ്കാരത്തിന് ജുനൈദിനെ അർഹനാക്കിയതെന്ന് അവാർഡ് നിർണ്ണയ സമിതി ചെയർമാൻ ബി റഫീഖ് അറിയിച്ചു..

തദ്ദേശ സ്ഥാപന ജനപ്രതിനിധി എന്ന ഉത്തരവാദിത്തങ്ങൾക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനമാണ് ജുനൈദ് നടത്തുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തദ്ദേശ സംവിധാനത്തെ കൂടുതൽ ജനകീയമാക്കുവാൻ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും പ്രശംസനീയമാണെന്ന് സമിതി വിലയിരുത്തി.

സാധാരണക്കാരോട് ചേർന്ന് നിന്ന് പൊതുപ്രവർത്തനം നടത്തുന്ന ജുനൈദ് 

വിവിധ വിഷയങ്ങൾ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേദിയാകുന്നുവെന്ന് തൃണമൂല തലത്തിൽ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ 

വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.

കൊമേഴ്സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എഡ് പഠനവും പൂർത്തിയാക്കിയിട്ടുണ്ട്.

വിവിധ സർവ്വകലാശാലകളിൽ നിന്നുമായി കൗൺസിലിംഗിലും ലോക്കൽ ഗവേണൻസിലും ഡിപ്ലോമ കോഴ്സുകളും ചെയ്തിട്ടുണ്ട്.

ഹൈസ്കൂൾ കാലഘട്ടം മുതൽ പൊതുപ്രവർത്തനത്തിൽ സജീവമായ ജുനൈദ് നിലവിൽ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകൾ വഹിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ 

ബാബ സാഹിബ്‌ അംബേദ്കർ ദേശീയ പുരസ്‌കാരത്തിനും 

ജുനൈദ് കൈപ്പാണി അർഹനായിരുന്നു

rechana-jpg
thankachan-vaidyar
ad2_mannan_new_14_21-(2)
whatsapp-image-2024-10-21-at-12.09.06_c9b480ae
samudra--21-x-14-whatsapp-&-web--revised
gg
sreenivasan

2010 ൽ "നവജാത ശിശുക്കൾക്ക് പോലും ജരാനര ബാധിച്ച കേരളത്തിൽ പാലാഴിമഥനത്തിന്റെ സമയം സമാഗതമായിരിക്കുന്നു" എന്ന സന്ദേശമുയർത്തി മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള ജൈവകർഷകസമിതി, ഓയിസ്ക ഇന്റർനാഷണൽ, ഗുരുകുല വൈദ്യസമാജം-കേരളം, തപോവനം-കൊച്ചി, കൈരളി ഗാർഡൻസ്-പുതിയാപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വടകര ടൗൺഹാളിൽ സംഘടിപ്പിച്ച ഹരിതാമൃതം എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്.

തുടർന്നുള്ള വർഷങ്ങളിൽ "പരമ്പരാഗത കൃഷി-ചികിത്സാ സമ്പ്രദായങ്ങളെ ആധുനിക സമ്പ്രദായങ്ങളുമായി സമന്വയിപ്പിച്ചു കൊണ്ട് വിഷരഹിതഭക്ഷണവും ഔഷധവും", "ഭക്ഷണം തന്നെ ഔഷധം മാലിന്യം സമ്പത്താണ്", "മഴവെള്ളത്തെ മണ്ണിലിറക്കി ഭക്ഷ്യജല സമൃദ്ധി ഉണ്ടാക്കൂ",

" സൂര്യകിരണത്തെ ഭക്ഷണമാക്കൂ വിഷഭക്ഷണത്തെ ഒഴിവാക്കൂ", "ശുദ്ധഭക്ഷണം നമുക്ക് ചുറ്റും", "കാക്കുക മണ്ണിന്റെ പുണ്യം", "താളുംതളിരും ജീവരക്ഷക്ക്", " വീട് വിഷക്കൂടാക്കരുത് നാട് ചുടുകാടാക്കരുത്", "ലളിതജീവിതം നയിക്കൂ പ്രകൃതിയെ രക്ഷിക്കൂ", "വിത്തും കൈക്കോട്ടും", "കൃഷി ഭക്ഷണത്തിനും ആരോഗ്യത്തിനും", "മനസ്സാണ് ശരീരത്തിന്റെ യജമാനൻ" തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് കഴിഞ്ഞതിന് ശേഷം പുതിയവർഷത്തെ കാര്യങ്ങൾ ആലോചിക്കുകയാണ്. 2025 ഫിബ്രവരി രണ്ടാം വാരത്തിൽ നടക്കുന്ന ഹരിതാമൃതത്തിൽ പങ്കെടുക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു. പരമ്പരാഗത ജൈവകാർഷിക ഉൽപ്പന്നങ്ങളുടെയും നടീൽവസ്തുക്കളുടെയും ചെറുകിട കുടിൽവ്യവസായ ഉല്പന്നങ്ങളുടെയും പ്രദർശനവില്പന സ്റ്റാളുകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുന്നതാണ്. ഉല്പന്നങ്ങൾ പരിചയപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തണം. കൂടാതെ സെമിനാറുകൾ, പ്രഭാഷണങ്ങൾ, ഓപ്പൺഫോറങ്ങൾ പഠനക്ളാസ്സുകൾ എന്നിവ സംഘടിപ്പിക്കും.

ഏവരുടെയും സഹായ സഹകരണങ്ങൾ ചെയ്തുതരണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നു.


 ടി.ശ്രീനിവാസൻ

ചെയർമാൻ 

മഹാത്മ ദേശസേവ റഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ,

9539157337

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2